Around us

ഗെഹ്ലോട്ട് വിളിച്ച യോഗത്തില്‍ നൂറോളം എംഎല്‍എമാര്‍ ; സച്ചിന്‍ പൈലറ്റിന് മുന്‍പില്‍ വാതില്‍ തുറന്നുതന്നെയെന്ന് കോണ്‍ഗ്രസ്

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നൂറോളം എംഎല്‍എമാര്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ട്. 107 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു നേരത്തെ ഗെഹ്‌ലോട്ട് അവകാശപ്പെട്ടിരുന്നത്. 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന സച്ചിന്‍ പൈലറ്റും അവകാശപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം സച്ചിന്‍ പൈലറ്റിന് മുന്നില്‍ പാര്‍ട്ടിയുടെ വാതില്‍ എപ്പോഴും തുറന്നുതന്നെ കിടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രജ്ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സച്ചിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആശയവിനിമയം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിന്‍ പൈലറ്റ് കലാപം ഉണ്ടാക്കുന്നുവെന്ന് ചിലര്‍ പറയുന്നത് നീതികേടാണ്. സച്ചിന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്നും സുര്‍ജേവാല പറഞ്ഞു.

തിങ്കളാഴ്ച രാവിലെയായിരുന്നു ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചത്. എന്നാല്‍ സച്ചിന്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. 30 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് സച്ചിന്‍ പറഞ്ഞിരുന്നുവെങ്കിലും, പത്തില്‍ താഴെ എംഎല്‍എമാര്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT