Around us

'ദൈവത്തിന് സീറ്റ് താല്‍ക്കാലികം'; ട്രെയിനിലെ ശിവക്ഷേത്ര വിവാദത്തില്‍ തടിയൂരാന്‍ റെയില്‍വേ

കാശി-മഹാകാല്‍ എക്‌സ്പ്രസില്‍ സീറ്റ് ശിവനായി സംവരണം ചെയ്തതില്‍ വിശദീകരണവുമായി റെയില്‍വേ അധികൃതര്‍. ശിവന് സീറ്റ് മാറ്റിവെച്ചത് താല്‍കാലിക നടപടിയാണ്. ഉദ്ഘാടന ഓട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്നാണ് റെയില്‍വേയുടെ വിശദീകരണം.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനിലെ ബി കോച്ചിലെ 64ാം സീറ്റ് ചെറിയ ക്ഷേത്രമാക്കി മാറ്റിയിരുന്നു. ശിവന്റെ വിഗ്രഹം വെച്ച് പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ഇത് സ്ഥിരമായിട്ടുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

പൊതുഗതാഗത സംവിധാനത്തില്‍ ഒരു മതത്തിലുള്ളവരുടെ ആരാധനയ്ക്കായി സൗകര്യമൊരുക്കുന്നത് പ്രതിഷേധമുയര്‍ത്തിയിരുന്നു. ടിടിആര്‍ വിഗ്രഹത്തിന് മുമ്പ് പൂജ ചെയ്യുന്നതിന്റെ ഫോട്ടോ പ്രചരിച്ചിരുന്നു.

ഫെബ്രുവരി 16നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാശി മഹാകല്‍ എക്സപ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്‍ഡോറിന് സമീപം ഓംകാരേശ്വര്‍, മഹാകലേശ്വര്‍, കാശി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ എക്സ്പ്രസ്. ഫെബ്രുവരി 20 മുതല്‍ ഓടി തുടങ്ങും.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT