'മാതൃത്വവും കുടുംബവും ചൂണ്ടിക്കാട്ടി അവസരം നിഷേധിക്കരുത്'; കരസേനയിലെ സുപ്രധാന പദവികള്‍ സ്ത്രീകള്‍ക്ക് വഹിക്കാമെന്ന് സുപ്രീംകോടതി

'മാതൃത്വവും കുടുംബവും ചൂണ്ടിക്കാട്ടി അവസരം നിഷേധിക്കരുത്'; കരസേനയിലെ സുപ്രധാന പദവികള്‍ സ്ത്രീകള്‍ക്ക് വഹിക്കാമെന്ന് സുപ്രീംകോടതി

കരസേനയിലെ സുപ്രധാന പദവികളില്‍ സ്ത്രീകളെ നിയമിക്കാമെന്ന് സുപ്രീംകോടതി. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കണം. യുദ്ധമേഖലകളില്‍ ഒഴികെയുള്ള സുപ്രധാന പദവികളില്‍ നിയമിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.2010ലെ ദില്ലി ഹൈക്കോടതി വിധി ശരിവെച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ശാരീരികമായ പ്രത്യേകതകളുടെ പേരില്‍ അവസരം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെ സുപ്രീംകോടതി തള്ളി.സേനാ വിഭാഗങ്ങളിലെ ലിംഗവിവേചനത്തിന് അവസാനമാകണം. മാതൃത്വം, കുടുംബം എന്നിവയുടെ പേരില്‍ മാറ്റി നിര്‍ത്തരുത്. മനോഭാവം മാറണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങള്‍ സേനയ്ക്ക് തന്നെ അപമാനമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ലിംഗവിവേചനപരമാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in