'സീറ്റ് നമ്പര്‍ 64 ശിവപ്രതിഷ്ഠ'; പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനില്‍ അമ്പലവും

'സീറ്റ് നമ്പര്‍ 64 ശിവപ്രതിഷ്ഠ'; പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനില്‍ അമ്പലവും

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത കാശി- മഹാകല്‍ എക്‌സ്പ്രസില്‍ ശിവക്ഷേത്രം. ബി 5 കോച്ചിലെ സീറ്റ് നമ്പര്‍ 64 ആണ് ശിവക്ഷേത്രത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ റെയില്‍വേ പുറത്തുവിട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെബ്രുവരി 16നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാശി മഹാകല്‍ എക്‌സപ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്‍ഡോറിന് സമീപം ഓംകാരേശ്വര്‍, മഹാകലേശ്വര്‍, കാശി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ എക്‌സ്പ്രസ്. ഫെബ്രുവരി 20 മുതല്‍ ഓടി തുടങ്ങും.

ബി 5 കോച്ചിലെ 64 ആം സീറ്റ് ശിവനായി മാറ്റിവെച്ചിരിക്കുകയാണെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പൂക്കള്‍ കൊണ്ട് സീറ്റ് അലങ്കരിച്ചിട്ടുണ്ട്. പ്രധാന ദിവസങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താനും റെയില്‍വേ അധികൃതര്‍ ആലോചിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in