Around us

‘ഷഹീന്‍ബാഗ്, ജാമിയ മിലിയ പ്രതിഷേധങ്ങള്‍ രാഷ്ട്രീയക്കളി’, പൗരത്വ സമരങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷഹീന്‍ബാഗിലും ജാമിയ മിലിയയിലുമടക്കം നടന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയക്കളിയായിരുന്നുവെന്നും നരേന്ദ്രമോദി ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പറഞ്ഞു. പ്രതിഷേധങ്ങളിലൂടെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയിലുടനീളം അരാജകത്വം സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ഇരു പാര്‍ട്ടികളും രാഷ്ട്രീയ പ്രീണനമാണ് കളിക്കുന്നത്. ഡല്‍ഹിയിലെ വോട്ടുകള്‍ക്ക് മാത്രമേ ഇത് അവസാനിപ്പിക്കാന്‍ സാധിക്കൂ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ യാദൃശ്ചികമല്ലെന്നും മോദി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജാമിയ, ഷഹീന്‍ ബാഗ് എന്നിവിടങ്ങളിലെല്ലാം നടന്ന പ്രതിഷേധങ്ങള്‍ യാദൃശ്ചികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നടന്നതെല്ലാം രാഷ്ട്രീയത്തില്‍ വേരൂന്നിയ പരീക്ഷണമാണ്. ഒരു നിയമത്തിനെതിരെയുള്ള പരീക്ഷണമായിരുന്നുവെങ്കില്‍ എന്നേ അവസാനിക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഷഹീന്‍ ബാഗ് സമരത്തില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും, ഇന്നത്തെ ഷഹീന്‍ ബാഗ് നാളെ മറ്റു റോഡുകളിലേക്കും വ്യാപിച്ചേക്കാമെന്നും നരേന്ദ്രമോദി പറഞ്ഞു.

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ.. വേറിട്ട പ്രമോഷനുമായി 'ഇത്തിരിനേരം' ടീം

വാലിബൻ ഒറ്റ ഭാഗമായി ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമ, ഷൂട്ട് തുടങ്ങിയ ശേഷം കഥയിൽ മാറ്റങ്ങൾ വന്നു: ഷിബു ബേബി ജോൺ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

SCROLL FOR NEXT