Around us

മാര്‍ട്ടിന്റെ ജീവിത സാഹചര്യം സംശയാസ്പദം; സാമ്പത്തികസ്രോതസ് അന്വേഷിക്കുമെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു.

മാര്‍ട്ടിന്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെങ്കിലും ഇയാളുടെ ജോലിയെക്കുറിച്ച് വ്യക്തയില്ലെന്നാണ് വിവരം. പ്രതിയുടെ ജീവിത സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. എറണാകുളത്ത് ബിസിനസാണെന്നാണ് മാര്‍ട്ടിന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.

ജില്ലയിലെ വീടുകളില്‍ സമാനമായ രീതിയില്‍ പീഡനങ്ങള്‍ നടക്കുന്നുണ്ടോ എന്നും റഡിഡന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുവതിയില്‍ നിന്ന് പ്രതി അഞ്ചു ലക്ഷം രൂപയും വാങ്ങിയിട്ടുണ്ട്. മാര്‍ട്ടിന്‍ ജോസഫിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

ഒളിവിലായിരുന്ന പ്രതിയെ പൊലീസ് തൃശൂര്‍ അയ്യന്‍കുന്നിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. അതിനിടെ കൊച്ചിയിലെ മറ്റൊരു യുവതിയും മാര്‍ട്ടിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT