Around us

മാടപ്പള്ളിയിലെ കെ റെയില്‍ പ്രതിഷേധം; ജിജി ഫിലിപ്പിനെതിരെ കേസ്, കുട്ടിയുമായി എത്തിയതിനെന്ന് പൊലീസ്

കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ റെയില്‍ സര്‍വേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പിനെതിരെ കേസ്. പ്രതിഷേധം നടക്കുന്നിടത്തേക്ക് കുട്ടിയെയും കൊണ്ടുവന്നതിനാണ് കേസ്. ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എട്ട് വയസുകാരി സോമിയയുമായാണ് ജിജി പ്രതിഷേധിക്കാനെത്തിയത്. സര്‍വേ കല്ല് പിഴുതെടുത്തതിനും കേസെടുത്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കൊപ്പം പരസ്യമായി കല്ല് പിഴുതുമാറ്റിയ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

എന്നാല്‍ കുട്ടിയെ കൊണ്ട് വന്നതല്ലെന്നും പൊലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണന്നുമാണ് ജിജി പറഞ്ഞത്.

പ്രതിഷേധത്തനിടെ പൊലീസ് തന്നെ ചെന്നായ്ക്കള്‍ വലിച്ചിഴക്കുന്നത് പോലെയാണ് കൊണ്ടുപോയതെന്ന് കഴിഞ്ഞ ദിവസം ജിജി പറഞ്ഞിരുന്നു.

ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയപ്പോള്‍ കൈകളെല്ലാം പൊട്ടി ചോര പൊടിയുകയും വസ്ത്രം സ്ഥാനം മാറിപ്പോവുകയും ചെയ്തിരുന്നു. വനിതാ പൊലീസുകാര്‍ക്ക് പോലും സഹായിക്കാന്‍ തോന്നിയില്ലെന്നും ജിജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മാടപ്പള്ളിയില്‍ കെ റെയിലിനെതിരെ പ്രതിഷേധിച്ച 23 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു.

സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് 28ന് തുടക്കം; വിനോദ-വിജ്ഞാന ഉത്സവത്തിന് ഒരുങ്ങി കൊച്ചി

തുഷാറിന്റെ വരവില്‍ രാഷ്ട്രീയം സംശയിച്ച് എന്‍എസ്എസ്; ഐക്യം പൊളിയാന്‍ കാരണമെന്ത്? സുകുമാരന്‍ നായര്‍ പറഞ്ഞത്

മോഹൻലാൽ ചിത്രവുമായി വിഷ്ണു മോഹൻ; 'L 367' നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

SALUTING THE SPIRIT OF INDIA AND ITS PEOPLE; റിപ്പബ്ലിക് ദിന ആശംസകളുമായി ടീം ‘ഭീഷ്മർ’

അവർ വീണ്ടും ഒന്നിച്ചാൽ ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് അറിയണ്ടേ; 'പേട്രിയറ്റ്' റിലീസ് തീയതി

SCROLL FOR NEXT