Around us

കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ്, ബെന്യാമിന്റെ പരിഹാസം

THE CUE

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളം ഇനി മുതല്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിലായിരിക്കുമെന്ന് ഏപ്രില്‍ 17ന് അറിയിച്ചിരുന്നു. കെ.എം ഷാജി ഉയര്‍ത്തി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റം എന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. കെ.എസ് ശബരീനാഥന്‍, ഷാഫി പറമ്പില്‍, ടി സിദ്ദീഖ്, വി.ടി ബല്‍റാം തുടങ്ങിയവര്‍ ഫേസ്ബുക്കില്‍ പരിഹാസവുമായി രംഗത്ത് വന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തെ രൂക്ഷമായി പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത് വന്നു. 'കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്' എന്നാണ് ബെന്യാമിന്റെ പരിഹാസം.

ബെന്യാമിന് മറുപടിയുമായി വി.ടി ബല്‍റാം രംഗത്ത് വന്നിട്ടുണ്ട്. 'ആടുജീവിത'ത്തില്‍ നിന്ന് 'ശരീരശാസ്ത്ര'ത്തിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതയുടെ 'വളര്‍ച്ച' കൃത്യമായി ബോധ്യപ്പെട്ടത് കൊണ്ട് മറുപടിയായി ഒന്നും പറയുന്നില്ല എന്നാണ് ബല്‍റാമിന്റെ പ്രതികരണം.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT