സച്ചിദാനന്ദ സ്വാമി 
Around us

"തുല്യനീതി ഉറപ്പാക്കുന്ന സർക്കാർ" മൂന്നാം പിണറായി വിജയൻ സര്‍ക്കാര്‍ വരുമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്

നിലവിലെ സർക്കാരിന്റെ തുടർച്ചയായി മൂന്നാം പിണറായി സർക്കാരുമുണ്ടാകുമെന്ന് ശ്രീനാരായണ ഗുരു ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി. ജാതിക്കും മതത്തിനും മേലെ എല്ലാ വിഭാഗത്തിൽ പെടുന്ന മനുഷ്യർക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും അവരെ സഹായിക്കണമെന്നുമുള്ള നീതി ബോധത്തിന്റെ പുറത്താണ് ഇപ്പോഴുള്ള സർക്കാർ അധികാരത്തിലെത്തിയത് എന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ശ്രീനാരായണ ഗുരു വിന്റെ പേര് ഏതെങ്കിലുമൊരു യൂണിവേഴ്‌സിറ്റിക്ക് നൽകണമെന്ന് മാറിവന്ന പല സർക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് യാഥാർഥ്യമായില്ല. ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു യൂണിവേഴ്സിറ്റി തന്നെ സ്ഥാപിക്കാൻ ധൈര്യം കാണിച്ചത് ഈ സർക്കാരാണ്. വി.ജെ.ടി ഹാളിനു അയ്യങ്കാളിയുടെ പേരുനൽകാൻ ഈ സർക്കാർ മുൻകയ്യെടുത്തതും അഭിനന്ദനാർഹമാണ്.

ചെയ്ത നല്ല കാര്യങ്ങൾ ഉൾക്കൊണ്ട്, പക്ഷഭേദമില്ലാതെ ജനങ്ങൾ പിന്തുണച്ചതുകൊണ്ടാണ് കേരളത്തിൽ രണ്ടാമതും പിണറായി സർക്കാർ ഉണ്ടായത്. ഇന്നത്തെ അവസ്ഥയിൽ മൂന്നാം പിണറായി സർക്കാർ വരുമെന്നതിൽ സംശയമില്ല. സച്ചിദാനന്ദ സ്വാമി പറഞ്ഞു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT