Around us

കൊവിഡ് ഇല്ലെന്ന രേഖയ്ക്കായി ചെന്നപ്പോള്‍ പീഡിപ്പിച്ചെന്ന കേസ് : പരാതിയില്‍ നിന്ന് യുവതി പിന്‍മാറുന്നു

കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി ചെന്നപ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതി ബന്ധുക്കളുടെ പ്രേരണമൂലമാണെന്ന് പരാതിക്കാരി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. ഇതോടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും കേസ് തുടരാന്‍ താത്പര്യമില്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാജ പരാതിയായിരുന്നെങ്കില്‍ ഒരു വ്യക്തി 77 ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഡിജിപി, യുവതിയുടെ സത്യവാങ്മൂലം പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. വ്യാജ പരാതിയാണെങ്കില്‍ അത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കരിവാരിത്തേക്കുന്നതാണെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. അത് കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്കാവില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരാതി വ്യാജമാണെങ്കില്‍ ഉത്തരവാദികളായവരുടെ പേരില്‍ നിയമ നടപടികളുണ്ടാകണം. എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി മൂന്ന് മാസത്തിനകം ഡിജിപി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരി മലപ്പുറത്ത് ഹോം നഴ്‌സായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊവിഡ് നിരീക്ഷണ കലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ കുളത്തൂപ്പുഴയിലെ വീട്ടില്‍ വന്ന് കൈപ്പറ്റാന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നായിരുന്നു യുവതി നേരത്തേ നല്‍കിയ പരാതി.

Petitioner steps back from rape Complaint

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT