Around us

'എന്നാല്‍ പിന്നെ നിങ്ങളുടെ പേര് പറയാം'; മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി പി.സി. ജോര്‍ജ്

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറി പി.സി. ജോര്‍ജ്. പി.സി. ജോര്‍ജിനെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ഉന്നയിച്ച പീഡന പരാതിയില്‍ പൊലീസ് അറസ്റ്റിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം.

ബലാത്സംഗ പരാതി നല്‍കിയ പരാതിക്കാരിയുടെ പേര് പറഞ്ഞത് ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തക പി.സി. ജോര്‍ജിനോട് ചോദിച്ചത്. 'എന്നാല്‍ നിങ്ങളുടെ പേര് പറയാം' എന്നായിരുന്നു പി.സി. ജോര്‍ജ് മറുപടി പറഞ്ഞത്.

കൈരളിയിലെ റിപ്പോര്‍ട്ടര്‍ ഷീജയോടാണ് പി.സി. ജോര്‍ജ് മോശമായി പെരുമാറിയത്. പരാമര്‍ശത്തില്‍ ഷീജ പ്രതിഷേധിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

പി.സി. ജോര്‍ജിന്റെ പരാമര്‍ശം ശരിയായില്ലെന്ന് ഷീജ അപ്പോള്‍ തന്നെ പ്രതികരിച്ചു. പി.സി ജോര്‍ജ് അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്ത് വന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT