Around us

'നേതാക്കളുടെ മക്കളുടെ തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ല', വിശദീകരണം നല്‍കേണ്ട ബാധ്യതയുമില്ലെന്ന് പി. ജയരാജന്‍

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന കാര്യങ്ങളില്‍ മാത്രമേ പാര്‍ട്ടി പ്രതികരിക്കേണ്ടതുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യതയുമില്ല. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ജയരാജന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. അത്തരം ഇടപെടലുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മകന്‍ ഏതെങ്കിലും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവന്‍ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. തന്റെ മൂത്തമകന്‍ ജെയിന്‍രാജ് ദുബായിലെയും ഇളയയാള്‍ ആശിഷ് പി രാജ് മാലിദ്വീപിലെയും കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. വന്ദേഭാരത് സ്‌കീമില്‍ ഇരുവരും നാട്ടില്‍ എത്തുകയായിരുന്നുവെന്നും ചോദ്യത്തിന് ഉത്തരമായി പി ജയരാജന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അലന്‍, താഹ എന്നിവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് പറഞ്ഞത്. അവര്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ട്. അത് മറച്ചുവെയ്ക്കാന്‍ സിപിഎം ബന്ധം അവര്‍ കവചമാക്കുകയാണ്. ആ നിലപാടില്‍ മാറ്റമില്ല. ആഗോളതലത്തില്‍ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുമായും മാവോവാദികള്‍ക്ക് ബന്ധമുണ്ട്. അതേസമയം ഇരുവര്‍ക്കുമെതിരെ യുഎപിഎ കേസ് ചുമത്തിയത് ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും ജയരാജന്‍ മാതൃഭൂമിയോട് പറഞ്ഞു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT