Around us

'വിപ്ലവ വായാടിക്കൂട്ടത്തെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനാകില്ല'; അലനും താഹയും തെറ്റുതിരുത്തി തിരിച്ചുവരണമെന്ന് മുഹമ്മദ് റിയാസ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎമ്മില്‍ നിന്നും പുറത്താക്കിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബും താഹ ഫസലും ആശയപരമായ തെറ്റുതിരുത്തി തിരിച്ചുവരണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. വിപ്ലവ വായാടിക്കൂട്ടത്തോടൊപ്പം നില്‍ക്കുന്നവരെ നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് പറ്റില്ല. അധികാര കസേരയിലേക്കുള്ള ഉപകരണമായി അലനെയും താഹയെയും അവരുടെ കുടുംബത്തെയും യുഡിഎഫ് ഉപയോഗിക്കുകയാണെന്നും മുഹമ്മദ് റിയാസ് ദ ക്യുവിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാവോയിസ്റ്റ് അനുകൂലികള്‍ പാര്‍ട്ടിയിലെങ്ങനെ വന്നുവെന്നത് പരിശോധിക്കണം. രാഷ്ട്രീയവത്കരണത്തിന്റെ പോരായ്മയാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരക്കാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാവണം. അങ്ങനെയുണ്ടായാല്‍ യുവത്വം വഴിതെറ്റില്ല. സമൂഹത്തിന് ഇതില്‍ ഉത്തരവാദിത്വമുണ്ട്. അലനും താഹയും മോശക്കാരാണെന്ന നിലപാട് ഡിവൈഎഫ്‌ഐക്കില്ല. അവര്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ തന്നെ തുടരണമെന്നല്ല ഡിവൈഎഫ്‌ഐയുടെ ആഗ്രഹം. അവരെ തിരുത്തി തിരിച്ചു കൊണ്ടുവരാനാണ് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അലനും താഹയെയും ജനാധിപത്യ മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ഉത്തരവാദിത്വം ഉണ്ട്. ആശയപരമായ തെറ്റ് അവര്‍ അംഗീകരിക്കണം.
മുഹമ്മദ് റിയാസ്

മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ടെന്ന് അലനും താഹയും അവരുമായി അടുപ്പമുള്ളവരും സമ്മതിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യുമ്പോള്‍ മുദ്രാവാക്യം വിളിച്ചതിലൂടെയും അടുത്തിറക്കിയ ലഘുലേഖകള്‍ പോലും കൈവശം വയ്ക്കുന്നതിലൂടെയും ബന്ധം തെളിയിച്ചു കഴിഞ്ഞു. സിപിഎമ്മിനെ പിറകില്‍ നിന്ന് അടിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

യുഎപിഎക്കുറിച്ചും മാവോയിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഡിവൈഎഫ്‌ഐക്ക് രണ്ട് നിലപാടാണ്. അത് കൂട്ടിക്കലര്‍ത്തേണ്ടതില്ല. യുഎപിഎ ആര്‍ക്കെതിരെയും ചുമത്താന്‍ പാടില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിന് ഡിവൈഎഫ്‌ഐ എതിരാണ്. ഇന്ത്യയിലെ മറ്റ് ഗവണ്‍മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു കമ്മിറ്റിയെ ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിനായി വെച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ നയമാണ് ഇതിലൂടെ നടപ്പാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം കെ മുനീറും അലന്റെയും താഹയുടെയും വീട് സന്ദര്‍ശിക്കാന്‍ വൈകിയത് എന്തുകൊണ്ടാണ്. യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ക്ക് അനുകൂലമായി നിന്നവരാണ് യുഡിഎഫുകാരെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

മാവോയിസ്റ്റ് പ്രസ്ഥാനത്തോട് ഒരിക്കലും യോജിക്കാനാവില്ല. യുഎപിഎയിലെ നിലപാട് മാവോയിസ്്റ്റുകളെ വെള്ളപൂശാന്‍ ഉപയോഗിക്കേണ്ടതില്ല. മാവോയിസ്റ്റ് ആക്രമണത്തില്‍ ഏറ്റവും നഷ്ടം സംഭവിച്ചത് സിപിഎമ്മിനും ഡിവൈഎഫ്‌ഐയ്ക്കുമാണ്. പശ്ചിമബംഗളിലെ ഇടതുഭരണത്തിന് തുടര്‍ച്ചയില്ലാതാക്കാന്‍ വലതുപക്ഷം മാവോയിസ്റ്റുകളെയാണ് ഉപയോഗിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT