Around us

ഓസ്കർ 2026 : നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’, ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ

98ാമത് ഓസ്കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 'വൺ ബാറ്റിൽ ആഫ്റ്റർ അനദറാ’ണ് പുരസ്‌കാര നേട്ടത്തിൽ മുന്നിൽ. മികച്ച ചിത്രം ഉൾപ്പടെ ആറ് പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്. ചിത്രത്തിലൂടെ മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്സൺ സ്വന്തമാക്കി. ചിത്രത്തിലൂടെ കാസ്റ്റിങ്ങിനുള്ള പുരസ്കാരം കസാന്ദ്ര കുലുകുൻഡിസ് നേടി. ഇതാദ്യമായാണ് ഓസ്കറിൽ മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും വൺ ബാറ്റിൽ ആഫ്റ്റർ അനദറിനാണ്.

മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ. ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി മികച്ച നടിയായി. ‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയായി മാറി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ. പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വർഗ്ഗക്കാരി കൂടിയാണ് ഓട്ടം.

‘സിന്നേഴ്സ്’ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. മികച്ച സഹനടനുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ ഷോൺ പെൻ നേടി. എന്നാൽ പുരസ്കാരം സ്വീകരിക്കാൻ താരം എത്തിയില്ല. ‘വെപ്പൺസ്’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗൻ സ്വന്തമാക്കി. കോസ്റ്റ്യൂമിലും മേക്കപ്പിലും പ്രൊഡക്ഷൻ ഡിസൈനിനും ഉള്ള പുരസ്കാരം ‘ഫ്രാങ്കെൻസ്റ്റൈൻ’ സ്വന്തമാക്കി.

നോർവെ സിനിമയായ ‘സെന്റിമെന്റൽ വാല്യു’ ആണ് മികച്ച വിദേശ ഭാഷാ ചിത്രം. കൊറിയൻ സിനിമയായ കെപോപ്പ് ഡീമൻ ഹണ്ടേഴ്സ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ഒറിജനൽ സോങിനുള്ള പുരസ്കാരവും കെപോപ്പ് ഡീമൻ ഹണ്ടേഴ്സിന് ലഭിച്ചു. മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം അവതാർ: ഫയർ ആൻഡ് ആഷിനാണ്. മികച്ച ശബ്ദ സന്നിവേശത്തിനുള്ള അവാർഡ് എഫ് വണ്ണിന് ലഭിച്ചു.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

SCROLL FOR NEXT