Around us

‘മാന്യന്‍മാരെ മദ്യപാനികളാക്കാന്‍ സിപിഎമ്മിനേ പറ്റൂ’; പ്രചാരണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ടി സിദ്ദിഖ്

THE CUE

മദ്യപാനിയാണെന്നുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ദുബായില്‍ ഡെസേര്‍ട് സഫാരിയ്ക്ക് പോയതിന്റെ ദൃശ്യങ്ങള്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും വ്യാജപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് സിദ്ദിഖ് ആരോപിച്ചു. ഒന്നര മണിക്കൂറോളം ഉലച്ചിലോടെയാണ് യാത്ര ചെയ്തത്. ശക്തമായ കാറ്റുണ്ടായിരുന്നു. മണലില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ ചുവട് ഉറപ്പിക്കാന്‍ പറ്റാതിരുന്നതാണെന്നും സിദ്ദിഖ് പറഞ്ഞു.

മാന്യന്‍മാരായ ആളുകളെ മദ്യപാനികളാക്കി മാറ്റാനും, കുടുംബത്തോടുള്ള യാത്ര അതിന് വേണ്ടി ഉപയോഗപ്പെടുത്താനും സിപിഐഎമ്മുകാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. വല്ലാത്തൊരു തൊലിക്കട്ടിയാണേ.
ടി സിദ്ദിഖ്

മദ്യപിച്ചെന്ന് തെളിയിക്കാന്‍ വേണ്ടി സിപിഎമ്മുകാര്‍ക്ക് ഒരു അവസരം നല്‍കുകയാണ്. തനിക്കെതിരെ വീഡിയോ പ്രചാരണം നടത്തിയവര്‍ക്കെതിരെ ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ തന്നെ പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.

ടി സിദ്ദിഖിന്റെ പ്രതികരണം

“വീഡിയോ ചെയ്യേണ്ട സാഹചര്യത്തെ ഓര്‍ത്ത് ചിരിച്ചുപോകുകയാണ്. കഴിഞ്ഞ 20-ാം തീയതി പുലര്‍ച്ചെയാണ് ദുബായിലെത്തുന്നത്. ഓണപ്പരിപാടികളുടേയും മീറ്റിങ്ങുകളുടേയും തിരക്കിലായിരുന്നതിനാല്‍ ഉറങ്ങാനായില്ല. കുടുംബം മുന്‍പേ ദുബായില്‍ എത്തിയിരുന്നു. കുടുംബത്തേയും കൂട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ഡെസേര്‍ട്ട് സഫാരിക്ക് പോയി. ഒന്നരമണിക്കൂറോളം മരുഭൂമിയില്‍ ഉലച്ചിലോടെ യാത്ര ചെയ്തു. ശക്തമായിട്ടുള്ള കാറ്റുണ്ടായിരുന്നു. ഉയര്‍ന്ന പ്രദേശത്താണ് തങ്ങിയത് എന്നതിനാല്‍ കാറ്റ് കൂടുതലായിരുന്നു. കുട്ടികള്‍ക്കൊപ്പം ലഘുഭക്ഷണം കഴിച്ചു. പെപ്‌സിയും സ്‌നാക്‌സും കഴിച്ചതിന് ശേഷം സംസാരിച്ചിരുന്നു. കുറേ നേരം ഇരുന്നതിന് ശേഷം മണലില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചുവട് കിട്ടാന്‍ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ഓട്ടമത്സരം നടത്തി. അവിടെ തെന്നി വീഴുകയൊക്കെ ചെയ്തു. ഈ ദൃശ്യങ്ങള്‍ എടുത്ത് സിദ്ദിഖിന്റെ മദ്യാപനമാണെന്ന് ആരോപിച്ച് സിപിഐഎം ഗ്രൂപ്പുകള്‍ കൊണ്ടാടാന്‍ തീരുമാനിച്ചു. അവരോട് വലിയ സഹതാപമാണുള്ളത്. മാന്യന്‍മാരായ ആളുകളെ മദ്യപാനികളാക്കി മാറ്റാ നും, കുടുംബത്തോടുള്ള യാത്ര അതിന് വേണ്ടി ഉപയോഗപ്പെടുത്താനും സിപിഐഎമ്മുകാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. വല്ലാത്തൊരു തൊലിക്കട്ടിയാണേ. ഞാന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി മദ്യപിക്കുകയുമില്ല. അത് എന്റെ ജീവിത നിഷ്ഠയാണ്. മദ്യപിക്കാത്ത എന്നെ മദ്യപാനി ആക്കിക്കളയാമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിച്ചാല്‍ അതിന് വിധേയനാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ മദ്യപിച്ചു എന്ന് ഉത്തരവാദത്തോടെ തെളിയിക്കാന്‍ ഒരു അവസരം കൂടി നല്‍കുന്നു. പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. നാളെത്തന്നെ പരാതി കൊടുക്കും. നമുക്ക് കാണാം.”

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT