‘പൊളിക്കാനായി പണിഞ്ഞത്’; പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്‌റോസ്റ്റ്

‘പൊളിക്കാനായി പണിഞ്ഞത്’; പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്‌റോസ്റ്റ്

Published on

പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്‌റോസ്റ്റിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. 'തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍' എന്ന പരസ്യവാചകത്തോടെ പാലാരിവട്ടം പുട്ട് അവതരിപ്പിച്ച തലശ്ശേരിയിലെ റെസ്റ്റോറന്റ് തന്നെയാണ് മരട് നെയ്‌റോസ്റ്റിന് പിന്നില്‍. 'പൊളിക്കാനായി പണിഞ്ഞത്' എന്നാണ് നെയ്‌റോസ്റ്റ് പരസ്യത്തിന്റെ തലവാചകം. പരസ്യത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ലഫയര്‍ തലശ്ശേരി റെസ്റ്റോറന്റ് മാനേജര്‍ ശ്രീജിത്ത് 'ദ ക്യൂ'വിനോട് പറഞ്ഞു.

പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ നല്ല റെസ്‌പോണ്‍സുണ്ട്. ഒരുപാട് പേര്‍ വിളിച്ചു. ഞങ്ങളുടെ ഐ ടി ടീം തന്നെ തയ്യാറാക്കിയ പരസ്യമാണ്.

ലഫയര്‍ തലശ്ശേരി

‘പൊളിക്കാനായി പണിഞ്ഞത്’; പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്‌റോസ്റ്റ്
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് തിടുക്കം വേണ്ടെന്ന് സര്‍ക്കാര്‍; പഴുതുകളടയ്ക്കാന്‍ വിജിലന്‍സ്

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ട് വിഷയങ്ങള്‍ ട്രോളില്‍ ചാലിച്ച് പരസ്യമാക്കിയത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അനേകര്‍ ഷെയര്‍ ചെയ്തത് കൂടാതെ ചിത്രം പലരും വാട്‌സാപ്പ്-ഫേസ്ബുക്ക് സ്റ്റാറ്റസാക്കിയിട്ടുമുണ്ട്.

logo
The Cue
www.thecue.in