Around us

‘വെള്ളത്തിന്റെ കാര്യത്തില്‍ വാശിയില്ല’; തമിഴ്‌നാട് ആദ്യവട്ടം സഹായം നിരസിച്ചതില്‍ ഒരു പിണക്കവുമില്ലെന്ന് സര്‍ക്കാര്‍

THE CUE

ദാഹജലം നല്‍കാമെന്ന സഹായ വാഗ്ദാനം തമിഴ്‌നാട് ആദ്യത്തെ തവണ നിരസിച്ചതില്‍ ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയോ പിണക്കമോ ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അപ്പോഴത്തെ സാഹചര്യത്തില്‍ യുക്തിപൂര്‍വ്വമെന്ന് തോന്നിയ മറുപടിയായിരിക്കാം തമിഴ്‌നാട് ആദ്യം നല്‍കിയതെന്നും അതിന്റെ പേരില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശാസ്ത്രവിഭാഗം മേധാവി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് ‘ദ ക്യൂ’വിനോട് പറഞ്ഞു.

കുടിവെള്ളത്തിന്റെ കാര്യത്തില്‍ എന്തിനാണ് വാശി?. പ്രളയകാലത്ത് നമ്മെ ഒരുപാട് സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തവരാണവര്‍. പരമാവധി സഹായം എത്രയും പെട്ടെന്ന് നല്‍കാനാണ് ശ്രമിക്കുന്നത്. കേരളസര്‍ക്കാരിന് ഒരു വാശിയുമില്ല.
ശേഖര്‍ കുര്യാക്കോസ്

മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് തമിഴ്‌നാടിന് സഹായസന്നദ്ധത അറിയിച്ചത്. അതിര്‍ത്തികള്‍ പ്രശ്‌നമാകാതെ രണ്ട് സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്ന പക്ഷം എത്രയും വേഗം വെള്ളം എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നും ശേഖര്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

നദികള്‍ വറ്റി വരളുകയും കുടിവെള്ളം കിട്ടാക്കനിയാവുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിന്റെ സഹായ വാഗ്ദാനം. വെള്ളം ആവശ്യമില്ലെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം കേരളത്തെ അറിയിച്ചത്.

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിന്റെ സഹായ വാഗ്ദാനം സ്വീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇന്നുച്ചയോടെയാണ് തീരുമാനിച്ചത്. ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളമാണ് കേരളം തമിഴ്നാടിന് നല്‍കുക. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് കേരളത്തിന്റെ സഹായ വാഗ്ദാനം സ്വീകരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറയുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. ഒരു ദിവസം മില്യണ്‍ ലിറ്റര്‍ വെള്ളം തരാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണ്. സഹായവാഗ്ദാനം സ്വീകരിച്ചതിനൊപ്പം മുല്ലപ്പെരിയാറില്‍ വെള്ളം സംഭരിക്കുന്നതിനായി കേരള സര്‍ക്കാറിന്റെ പിന്തുണ തമിഴ്നാട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഓരോ തുള്ളിവെള്ളവും തമിഴ്നാടിന് പ്രധാനപ്പെട്ടതാണെന്നും ഇ പളനിസ്വാമി വ്യക്തമാക്കി.

തിരുവനന്തുപുരത്ത് നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഇത് നിരസിച്ചു. കേരളത്തിന്റെ വാഗ്ദാനം സ്വീകരിക്കാതിരിക്കുന്നത് അപലപനീയമാണെന്ന് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. വലയുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ എടപ്പാടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രതിഷേധം ശക്തമായപ്പോഴാണ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT