Around us

മുത്തൂറ്റ് സമരം; ജോലിക്കെത്തുന്ന ജീവനക്കാരെ തടയരുതെന്ന് കോടതി; പത്ത് ഓഫീസുകള്‍ക്ക് സംരക്ഷണം

THE CUE

മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിനെതിരെ സിഐടിയു പിന്തുണയോടെ ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ കോടതി ഇടപെടല്‍. പത്ത് ഓഫീസുകള്‍ക്ക് സര്‍ക്കാരും പൊലീസും സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജോലിക്കെത്തുന്ന ജീവനക്കാരെ തടയാനാകില്ലെന്ന് കോടതി പറഞ്ഞു. എറണാകുളത്തുള്ള മുത്തൂറ്റ് ഹെഡ് ഓഫീസിനും ഒമ്പത് ബ്രാഞ്ചുകള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

കഴിഞ്ഞ ദിവസം എറണാകുളത്തെ മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ഉപരോധിക്കുന്നതിനിടെ സംഘര്‍ഷ സാധ്യതയുണ്ടായിരുന്നു. ഉപരോധ സ്ഥലത്തേക്ക് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മാനേജ്‌മെന്റ് സ്റ്റാഫ് സംഘടിച്ചെത്തിയതോടെയായിരുന്നു ഇത്. പൊലീസ് ഇരുവിഭാഗങ്ങള്‍ക്കും ഇടയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ചതിനേത്തുടര്‍ന്നാണ് സംഘര്‍ഷ സാധ്യത ഒഴിവായത്.

ജോര്‍ജ് അലക്‌സാണ്ടറും മകന്‍ ഈപ്പന്‍ ജോര്‍ജും മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍  

വേതനവര്‍ധനവും ആനുകൂല്യങ്ങളും നിഷേധിച്ച് നിരന്തരമായി ദ്രോഹിച്ചതുകൊണ്ടാണ് സമരത്തിനിറങ്ങിയതെന്ന് മുത്തൂറ്റ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സിഐടിയുവിനേയും സമരക്കാരുടെ ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും ചര്‍ച്ചയ്ക്കില്ലെന്നുമാണ് മാനേജ്‌മെന്റ് നിലപാട്. സമരത്തേത്തുടര്‍ന്ന് ബ്രാഞ്ചുകള്‍ പൂട്ടുന്നതായി മുത്തൂറ്റ് ഫിനാന്‍സ് പരസ്യം നല്‍കുകയും ചെയ്തു. പ്രശ്‌നപരിഹാരത്തിനായി തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്നലെ വിളിച്ച ചര്‍ച്ചയിലും മാനേജ്മെന്റ് പങ്കെടുത്തില്ല. ഹൈക്കോടതിയും സര്‍ക്കാരും ഇടപെട്ടിട്ടും പ്രശ്നപരിഹാരത്തിന് തയ്യാറാകാതെ ഒഴിഞ്ഞു മാറി സമ്മര്‍ദ്ദതന്ത്രം തുടരുകയാണ് മുത്തൂറ്റ്.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT