‘ആദിവാസികളെ ഭീഷണിപ്പെടുത്തല്‍, മുളക് തീറ്റിക്കല്‍, പരാതി പ്രചരിപ്പിക്കല്‍’; എസ് ഐ അമൃത് രംഗനെതിരായ ആരോപണങ്ങള്‍

‘ആദിവാസികളെ ഭീഷണിപ്പെടുത്തല്‍, മുളക് തീറ്റിക്കല്‍, പരാതി പ്രചരിപ്പിക്കല്‍’; എസ് ഐ അമൃത് രംഗനെതിരായ ആരോപണങ്ങള്‍

സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായി സ്ഥലം എസ് ഐ അമൃത് രംഗന്‍ ഫോണിലൂടെ നടത്തിയ വാക്‌പോര് പുറത്തുവന്നത് വിവാദമായിരുന്നു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ എസ്‌ഐ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതിനേ ചൊല്ലിയായിരുന്നു പാര്‍ട്ടി നേതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കം. അമൃത് രംഗന്‍ സംഘപരിവാര്‍ അനുഭാവിയാണെന്നും കുസാറ്റിലെ സംഘര്‍ഷം തടയാതെ കൃത്യനിര്‍വ്വഹണത്തിനിടെ മനസിലുള്ള എസ്എഫ്‌ഐ വിരോധം പ്രകടിപ്പിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. മുമ്പ് സബ് ഇന്‍സ്‌പെക്ടറായിരുന്ന സ്റ്റേഷനുകളിലും അമൃത് രംഗനെതിരെ ഗുരുതര ആരോപണങ്ങളും വ്യാപക പരാതികളും ഉയര്‍ന്നിരുന്നു.

പരാതി പ്രചരിപ്പിക്കല്‍

പൂക്കോട്ടുംപാടം എസ് ഐ ആയിരുന്ന സമയത്ത് പൊലീസ് സ്റ്റേഷനിലെ ഔദ്യോഗിക രേഖ പ്രചരിപ്പിച്ച സംഭവത്തില്‍ അമൃത് രംഗനെതിരെ കരുളായി സ്വദേശിനിയായ യുവതി പരാതി നല്‍കുകയുണ്ടായി. എസ് ഐ മാനസികമായി പീഡിപ്പിക്കുകയാണെന്നാരോപിച്ച് യുവാവ് ലൈവ് വീഡിയോ ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് യുവാവിനെതിരെ സ്റ്റേഷനില്‍ നല്‍കിയിരുന്ന പരാതി പരസ്യമാക്കപ്പെട്ടു. തന്റെ പേരും വിലാസവും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് മാനക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി യുവതി എസ് ഐയ്‌ക്കെതിരെ പരാതി നല്‍കി. എസ്‌ഐയുടെ ഔദ്യോഗിക നമ്പറില്‍ നിന്നും സ്റ്റേഷന്‍ രേഖ അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍, യുവജന കമ്മീഷനിലും ഹൈക്കോടതിയിലും കരുളായി സ്വദേശിനി പരാതി നല്‍കി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിലമ്പൂര്‍ വനിതാ സെല്‍ യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

‘ആദിവാസികളെ ഭീഷണിപ്പെടുത്തല്‍, മുളക് തീറ്റിക്കല്‍, പരാതി പ്രചരിപ്പിക്കല്‍’; എസ് ഐ അമൃത് രംഗനെതിരായ ആരോപണങ്ങള്‍
‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നത് നോക്കി നിന്നു’; കളമശ്ശേരി എസ്‌ഐ സംഘ്പരിവാര്‍ അനുഭാവിയെന്ന് ആരോപണം

ആദിവാസികളെ ഭീഷണിപ്പെടുത്തല്‍

പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് ആദിവാസി കോളനി മൂപ്പന്റെ കുടുംബത്തെ അമൃത് രംഗന്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. വന ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപത്തുള്ള കുടില്‍ പൊളിച്ചുമാറ്റാന്‍ എസ്റ്റേറ്റ് മാനേജര്‍ക്കൊപ്പമെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആദിവാസികളുടെ പക്കലുണ്ടായിരുന്ന രണ്ടേക്കറോളം സ്ഥലവും വനദുര്‍ഗാക്ഷേത്രവും എസ്‌റ്റേറ്റ് ഉടമകള്‍ തട്ടിയെടുത്തെന്ന ആരോപണം നിലനില്‍ക്കെയാണ് സംഭവം. മൂപ്പന്‍ ഗോപാലനും കുടുംബവും തുടര്‍ന്ന് തങ്ങളുടെ ക്ഷേത്രത്തിന് സമീപത്തെ കുടിലിലേക്ക് താമസം മാറ്റിയിരുന്നു. വൈകുന്നേരത്തോടെ കുടില്‍ വിട്ടുപോയില്ലെങ്കില്‍ പൊളിച്ചുമാറ്റുമെന്നും മുത്തങ്ങ ആവര്‍ത്തിക്കുമെന്നും ഭര്‍ത്താവ് ഗോപാലനേയും ബന്ധുക്കളേയും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വിനോദിനി എന്ന ആദിവാസി സ്ത്രീയാണ് അമൃത് രംഗനെതിരെ പരാതി നല്‍കിയത്. എസ്‌ഐ അസഭ്യം പറഞ്ഞതായും സര്‍ക്കാര്‍ ജോലിക്ക് പൊലീസ് വേരിഫിക്കേഷന്‍ നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു.

‘ആദിവാസികളെ ഭീഷണിപ്പെടുത്തല്‍, മുളക് തീറ്റിക്കല്‍, പരാതി പ്രചരിപ്പിക്കല്‍’; എസ് ഐ അമൃത് രംഗനെതിരായ ആരോപണങ്ങള്‍
പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 

കഞ്ചാവ് പരിശോധനയുടെ പേരില്‍ വൃദ്ധയെ അപമാനിക്കല്‍

കഞ്ചാവ് പരിശോധനയുടെ പേരില്‍ ലോട്ടറി വില്‍പനക്കാരിയായ വൃദ്ധയെ അമൃത് രംഗന്‍ അപമാനിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ മുളക് തീറ്റിച്ചെന്ന് പത്രവാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന എസ്‌ഐ അമൃത് രംഗനാണെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

‘ആദിവാസികളെ ഭീഷണിപ്പെടുത്തല്‍, മുളക് തീറ്റിക്കല്‍, പരാതി പ്രചരിപ്പിക്കല്‍’; എസ് ഐ അമൃത് രംഗനെതിരായ ആരോപണങ്ങള്‍
‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം തുടരുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്  

Related Stories

No stories found.
logo
The Cue
www.thecue.in