Around us

ചായക്കട നടത്തി ലോകം ചുറ്റുന്ന ദമ്പതികളെ കണ്ട് റിയാസ്, സഞ്ചാരികളെ വിനയത്തില്‍ സ്വീകരിക്കാന്‍ ടൂറിസം പൊലിസിങ്ങ് ആലോചനയിലെന്ന് മന്ത്രി

ചായക്കട നടത്തി ലോകമെമ്പാടും യാത്ര ചെയ്ത കെ.ആര്‍ വിജയന്‍-മോഹന ദമ്പതികളെ കണ്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വിജയനും മോഹനയും നടത്തുന്ന എറണാകുളം ഗാന്ധി നഗറിലുള്ള ബാലാജി കോഫി ഹൗസിലെത്തിയാണ് മുഹമ്മദ് റിയാസ് ഇരുവരെയും കണ്ടത്.

ലോകമെമ്പാടും യാത്ര ചെയ്ത വിജയനും മോഹനയും ഒക്ടോബറില്‍ റഷ്യ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ്. അതിന് മുന്നോടിയായാണ് മുഹമ്മദ് റിയാസിന്റെ സന്ദര്‍ശനം. വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുള്ള ഇവരുടെ യാത്രകള്‍ പലപ്പോഴായി താന്‍ വായിച്ചിട്ടുണ്ടെന്ന് റിയാസ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

'' വിവിധ രാജ്യങ്ങളില്‍ പോയ അനുഭവങ്ങള്‍ ഇവര്‍ക്കുണ്ട്. പതിനാല് വര്‍ഷത്തിനിടയില്‍ ഇത്രയധികം രാജ്യങ്ങള്‍ കണ്ടുവെന്നത് നിസാരമല്ല.

കേരളത്തില്‍ ടൂറിസം വളര്‍ച്ചയ്ക്ക് ശുചിത്വം പ്രധാനമാണെന്നാണ് വിജയേട്ടന്‍ പറയുന്നത്. അത് വളരെ പ്രധാനപ്പെട്ടതാണ്. സഞ്ചാരികള്‍ നമ്മുടെ അതിഥികളാണെന്ന രീതിയില്‍ വിനയത്തോട് കൂടി അവരെ സ്വീകരിക്കണമെന്നാണ് വിജയേട്ടന്‍ പറഞ്ഞത്. അത് സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങും. ടൂറിസം പൊലീസിങ്ങ് എന്ന നിലയില്‍ വളരെ വിനയത്തോടെ സഞ്ചാരികളെ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കും,'' മുഹമ്മദ് റിയാസ് പറഞ്ഞു.

കൊവിഡ് മൂലം യാത്രകള്‍ മുടങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് വിജയന്‍-മോഹന ദമ്പതികളെത്തേടി റഷ്യന്‍ യാത്രയെത്തുന്നത്. ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ദമ്പതികള്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെ കാണാന്‍ സാധുക്കുമെന്ന പ്രതീക്ഷയിലുമാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT