Around us

'കേരളത്തിന്റെ അട്ടിപ്പേര്‍ സഖാക്കള്‍ക്കില്ലെന്ന് കൂടെ പറയാന്‍ പിണറായി വിജയന്‍ തയ്യാറാകുമോ', കേരളം ഉത്തര്‍പ്രദേശായോ എന്ന് ഫാത്തിമതഹ്‌ലിയ

കാസര്‍കോഡ് എസ്.കെ.എസ്.എസ്.എഫ് പതാക ഉയര്‍ത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. കേരളത്തിലെ പ്രബല മതസംഘടനയ്ക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഫാത്തിമ ചോദിക്കുന്നു.

'മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേര്‍ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയന്‍ കേരളത്തിന്റെ അട്ടിപ്പേര്‍ സഖാക്കള്‍ക്ക് ഇല്ലെന്ന് കൂടെ പറയാന്‍ തയ്യാറാകുമോ? പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്കിറങ്ങിയ സുന്നി വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാര്‍ട്ടിക്കാരെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം', പോസ്റ്റില്‍ ഫാത്തിമ തഹ്‌ലിയ ആവശ്യപ്പെടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'SKSSF പതാക ഉയര്‍ത്തുന്നത് DYFI തടയുന്ന വാര്‍ത്ത വീഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാട്? മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേര്‍ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയന്‍ കേരളത്തിന്റെ അട്ടിപ്പേര്‍ സഖാക്കള്‍ക്ക് ഇല്ലെന്ന് കൂടെ പറയാന്‍ തയ്യാറാകുമോ? പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്കിറങ്ങിയ സുന്നി വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാര്‍ട്ടിക്കാരെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

MSF Vice President Fathima Thahiliya Against Pinarayi Vijayan

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT