എം എം മണി 
Around us

‘കുഴപ്പക്കാരന്‍, തട്ടിപ്പുകാരന്‍’; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ അധിക്ഷേപിച്ച് മന്ത്രി എം എം മണി  

THE CUE

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാറിനെതിരെ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. രാജ് കുമാര്‍ കുഴപ്പക്കാരനാണെന്ന് സിപിഐഎം നേതാവ് പറഞ്ഞു. കസ്റ്റഡി മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ് കുമാറിനൊപ്പം തട്ടിപ്പ് നടത്തി. ആരുടെ കാറില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന അന്വേഷിക്കണമെന്നും മണി ആവശ്യപ്പെട്ടു.

പൊലീസിനെതിരേയും മന്ത്രി വിമര്‍ശനമുന്നയിച്ചു. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പൊലീസ് അവസരമുണ്ടാക്കി. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. സമഗ്ര അന്വേഷണം നടത്തണമെന്നും എം എം മണി പ്രതികരിച്ചു.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പിക്കെതിരെ സിപിഐ രംഗത്തെത്തി. എസ് പിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. എസ്പിയുടെ അറിവില്ലാതെ ക്രൂരമായ മര്‍ദ്ദനമുറകള്‍ ഉണ്ടാകില്ല. എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

ജൂണ്‍ 12ാം തീയതി മൂന്നുമണിക്കാണ് രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. 21ാം തിയ്യതിയാണ് പീരുമേട് സബ്ജയിലില്‍ രാജ് കുമാര്‍ മരിച്ചത്. പ്രതിയുടെ കാലുകളിലെ മുറിവാണ് ഉരുട്ടിക്കൊല ആരോപണം സംസ്ഥാനത്ത് വീണ്ടും ഉയരാന്‍ ഇടയാക്കിയത്.

പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍വച്ചാണ് പ്രതി മര്‍ദനത്തിനിരയായതെന്നാണ് വ്യക്തമാകുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലെ വിശ്രമ മുറിയില്‍വെച്ച് രണ്ട് പൊലീസ് ഡ്രൈവര്‍മാരും എഎസ്ഐയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. രാജ് കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെങ്കിലും പിന്നീടുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഇല്ല, തെളിവുനശിപ്പിക്കാനായി ഇത് ഡിലീറ്റ് ചെയ്തുവെന്നാണ് സൂചന.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT