രാജ് കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് നാട്ടുകാര്‍, അപ്പോള്‍ ആരോഗ്യവാന്‍, ‘ഉരുട്ടിക്കൊല’ ആരോപണം ബലപ്പെടുത്തി സാക്ഷി മൊഴി

രാജ് കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് നാട്ടുകാര്‍, അപ്പോള്‍ ആരോഗ്യവാന്‍, ‘ഉരുട്ടിക്കൊല’ ആരോപണം ബലപ്പെടുത്തി സാക്ഷി മൊഴി

നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി സബ് ജയിലില്‍ മരിച്ച സംഭവത്തില്‍ പൊലീസ് വാദങ്ങള്‍ പൊളിച്ച് നിര്‍ണായക മൊഴിയുമായി സാക്ഷി. നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചാണ് ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാറിനെ പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതിയെ ഓടിച്ചിട്ട് പിടിച്ചതാണെന്നാണ് പൊലീസ് ഇത്രയും നാള്‍ പറഞ്ഞിരുന്നത്. ഈ വാദം പൊളിക്കുന്നതാണ് സാക്ഷിയായ ആലീസിന്റെ പ്രതികരണം. നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നെന്നും ആ സമയത്ത് രാജ് കുമാര്‍ ആരോഗ്യവാനായിരുന്നെന്നും ആലീസ് പറയുന്നു.

ജൂണ്‍ 12ാം തീയതി മൂന്നുമണിക്കാണ് രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. 21ാം തിയ്യതിയാണ് പീരുമേട് സബ്ജയിലില്‍ രാജ് കുമാര്‍ മരിച്ചത്. പ്രതിയുടെ കാലുകളിലെ മുറിവാണ് ഉരുട്ടിക്കൊല ആരോപണം സംസ്ഥാനത്ത് വീണ്ടും ഉയരാന്‍ ഇടയാക്കിയത്.

രാജ് കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് നാട്ടുകാര്‍, അപ്പോള്‍ ആരോഗ്യവാന്‍, ‘ഉരുട്ടിക്കൊല’ ആരോപണം ബലപ്പെടുത്തി സാക്ഷി മൊഴി
ജയിലില്‍ തോക്കുമായി തടവുകാരുടെ ഫോട്ടോഷൂട്ട്, മദ്യസേവയ്ക്ക് സര്‍വ്വസന്നാഹം, വീഡിയോ പുറത്തായപ്പോള്‍ കളിമണ്‍ തോക്കെന്ന് യോഗി സര്‍ക്കാര്‍ 

ആശുപത്രിയില്‍ കൊണ്ടുവന്ന പ്രതി ഏറെ ഭയപ്പെട്ടിരുന്നുവെന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു എന്നും നെടുങ്കണ്ടം ആശുപത്രിയിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കാലില്‍ നീരുണ്ടായിരുന്നുവെന്നും ജയിലിലേക്ക് മാറ്റാന്‍ പറ്റിയ സാഹചര്യമല്ലായെന്നും പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്ന് നെടുങ്കണ്ടം ആശുപത്രിയിയിലെ ഡോക്ടര്‍മാരായ വിഷ്ണുവും പത്മദേവും പറയുന്നു. ഇത് കേള്‍ക്കാതെയാണ് ആശുപത്രിയില്‍ നിന്നും പ്രതിയെ ജയിലിലേക്ക് മാറ്റിയതെന്നാണ് ഡോക്ടര്‍മാരുടെ മൊഴി.

രാജ് കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് നാട്ടുകാര്‍, അപ്പോള്‍ ആരോഗ്യവാന്‍, ‘ഉരുട്ടിക്കൊല’ ആരോപണം ബലപ്പെടുത്തി സാക്ഷി മൊഴി
FactCheck: അത് അമിതാഭ് ബച്ചന്റെ വീട്ടു ജോലിക്കാരന്റെ ശവമഞ്ചമല്ല, പ്രചരിച്ച ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ് 

പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍വച്ചാണ് പ്രതി മര്‍ദനത്തിനിരയായതെന്നാണ് വ്യക്തമാകുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലെ വിശ്രമ മുറിയില്‍വെച്ച് രണ്ട് പൊലീസ് ഡ്രൈവര്‍മാരും എഎസ്‌ഐയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. രാജ് കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെങ്കിലും പിന്നീടുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഇല്ല, തെളിവുനശിപ്പിക്കാനായി ഇത് ഡിലീറ്റ് ചെയ്തുവെന്നാണ് സൂചന.

രാജ് കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് നാട്ടുകാര്‍, അപ്പോള്‍ ആരോഗ്യവാന്‍, ‘ഉരുട്ടിക്കൊല’ ആരോപണം ബലപ്പെടുത്തി സാക്ഷി മൊഴി
‘മുന്നില്‍ നിന്ന് വെട്ടിയിട്ട് വീണിട്ടില്ല,പിന്നെയാണ് പിന്നില്‍ നിന്നും കുത്തിയാല്‍’;ജയരാജനെ തിരുത്തിയതിന് പിന്നാലെ പിജെ ആര്‍മി 

രാജ്കുമാറിന്റെ മൃതദേഹത്തിലെ തെളിവു നശിപ്പിക്കാന്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നത് വൈകിപ്പിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. 21ന് രാവിലെ പത്തു മണിക്ക് രാജ് കുമാറിന്റെ മരണം സ്ഥിരീകരിച്ചിട്ടും വൈകിട്ട് നാലുമണിവരെ ശീതികരിക്കാത്ത ഇടത്ത് മൃതദേഹം കിടത്തുകയാണ് പൊലീസ് ചെയ്തത്. മൃതദേഹം ജീര്‍ണിക്കാന്‍ സാഹചര്യമൊരുക്കി മര്‍ദ്ദന തെളിവ് നശിപ്പിക്കാനായിട്ടായിരുന്നു ഇതെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞിരുന്നു. സംഭവത്തില്‍ ഇതുവരെ 13 പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിട്ടുണ്ട്.

രാജ് കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് നാട്ടുകാര്‍, അപ്പോള്‍ ആരോഗ്യവാന്‍, ‘ഉരുട്ടിക്കൊല’ ആരോപണം ബലപ്പെടുത്തി സാക്ഷി മൊഴി
‘അവന് കുഞ്ഞുമോളെ പിരിയാന്‍ ആകുമായിരുന്നില്ല,അതുതന്നെയാണ് ആ ചിത്രം’. മാര്‍ട്ടിനസിന്റെ അമ്മ പറയുന്നു 

ജയിലില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ നില മോശമായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ടും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയെ പൊലീസുകാര്‍ എടുത്താണ് ജയിലിനകത്ത് എത്തിച്ചതെന്നും ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 12ന് പിടികൂടിയ രാജ്കുമാറിനെ 17ാം തിയതി പുലര്‍ച്ചെയാണ് പീരിമേട് ജയിലില്‍ എത്തിച്ചത്. പിറ്റേന്ന് ആരോഗ്യനില മോശമായപ്പോള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് രാജ്കുമാര്‍ മരിച്ചത്.

രാജ്കുമാറിനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും അറസ്റ്റ് ചെയ്ത ശേഷം 105 മണിക്കൂറോളം പോലീസ് കസ്റ്റഡിയില്‍ വെച്ചു പീഡിപ്പിച്ചുവെന്നും കഴിഞ്ഞദിവസം പി ടി തോമസ് എം എല്‍ എ നിയമസഭയില്‍ ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in