Around us

‘വെളിച്ചം തെളിയിക്കല്‍ ഒരുമിച്ചാണെന്ന സന്ദേശം നല്‍കാന്‍’; മോദിയുടെ ആഹ്വാനത്തില്‍ രാഷ്ട്രീയം കാണേണ്ടെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ 

THE CUE

ഞായറാഴ്ച രാത്രി ഒമ്പത് മണിമുതല്‍ ഒമ്പത് മിനിട്ട് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുവെളിച്ചം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. നരേന്ദ്രമോദിയുടെ നിര്‍ദേശത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. ലോക്ക്ഡൗണില്‍ ഓരോ വീട്ടിലും ഒറ്റപ്പെട്ട് കഴിയുമ്പോള്‍, വെളിച്ചത്തിലൂടെ, നമ്മള്‍ എല്ലാവരും ഒരുമിച്ചാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവെയ്ക്കുന്നതെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

ആ നിര്‍ദേശത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കൊറോണക്കെതിരെ പോരാടുന്നുവെന്ന് ഇതിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും മന്ത്രി പ്രതികരിച്ചു. ഏപ്രില്‍ അഞ്ചിന് രാത്രി ചെറുദീപം തെളിയിച്ച് കൊറോണയെന്ന ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

SCROLL FOR NEXT