ലോക് ഡൗണില്‍ ആരും ഒറ്റയ്ക്കല്ല;രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നുവെന്ന് പ്രധാനമന്ത്രി

ലോക് ഡൗണില്‍ ആരും ഒറ്റയ്ക്കല്ല;രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നുവെന്ന് പ്രധാനമന്ത്രി

Published on

ലോക് ഡൗണിനോട് രാജ്യം നല്ല രീതിയില്‍ പ്രതികരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുകയാണ്. ഇത് പല ലോക രാജ്യങ്ങളും മാതൃകയാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള സന്ദേശത്തില്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി 9 മണിക്ക് ഒമ്പത് മിനിറ്റ് വീടുകളില്‍ വെളിച്ചം തെളിയിക്കണം. ലൈറ്റണച്ച് ടോര്‍ച്ചോ മൊബൈല്‍ ലൈറ്റോ കത്തിക്കണം.വീടിന്റെ ടെറസിലോ വാതില്‍ക്കലോ നില്‍ക്കണം. കൊറോണ ഉയര്‍ത്തുന്ന ഭീഷണിയുടെ ഇരുട്ട് ഇല്ലാതാക്കുകയെന്ന സന്ദേശം നല്‍കാനാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

വെളിച്ചം തെളിയിക്കുന്നതിനായി ഒരുമിച്ച് ആരും പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സാമൂഹിക അകലം ലംഘിക്കരുത്. ലോക് ഡൗണില്‍ ആരും ഒറ്റയ്ക്കല്ല. 130 കോടി ജനങ്ങള്‍ ഒപ്പമുണ്ട്. ലോക്ഡൗണില് സഹകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് നന്ദി പറഞ്ഞു.

logo
The Cue
www.thecue.in