Around us

'ചെയര്‍പേഴ്‌സണ്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല', കെപിഎസി ലളിതയെ പിന്തുണച്ച് മന്ത്രി എ.കെ ബാലന്‍

കാലാകാരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെപിഎസി ലളിതയെ പിന്തുണച്ച് മന്ത്രി എകെ ബാലന്‍. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് മന്ത്രി ദ ക്യുവിനോട് പറഞ്ഞു.

സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചുവെന്ന് വെളിപ്പെടുത്തിയായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായും, ചെയര്‍ പേഴ്സണ്‍ കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറുമാറല്‍ ആണെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യാ ശ്രമം.

അക്കാദമി സെക്രട്ടറിയോട് താന്‍ സംസാരിച്ചുവെന്ന രാമകൃഷ്ണന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണന്നായിരുന്നു കെപിഎസി ലളിത പ്രതികരിച്ചത്. നൃത്തം ഉള്‍പ്പെടെ മറ്റു പല പരിപാടികളെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചയോ, അപേക്ഷ ക്ഷണിക്കലോ, തീരുമാനമോ ഇതു വരെ ഉണ്ടായിട്ടില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 'ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്ന വ്യക്തിയുടെ അപേക്ഷ തിരസ്‌ക്കരിച്ചു എന്നും അത് ജാതി-ലിംഗ വിവേചനമാണ് എന്നുമുള്ള വാദം വസ്തുതാവിരുദ്ധവും തികച്ചും ദുരുദ്ദേശപരവും, അക്കാദമിക്ക് അപകീര്‍ത്തിപരവുമണ്. ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ഞാന്‍ സെക്രട്ടറിയോട് ആര്‍.എല്‍.വി. രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു എന്നതും, ഞാനും, സെക്രട്ടറിയും തമ്മില്‍ നടത്തി എന്ന് രാമകൃഷ്ണന്‍ അവകാശപ്പെടുന്ന സംഭാഷണവും ഞാന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനോട് പറഞ്ഞു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും തീര്‍ത്തും സത്യവിരുദ്ധമാണ്. ഓണ്‍ലൈന്‍ നൃത്തോത്സവത്തിന് പിന്നിലെ പിന്നിലെ സദുദ്ദേശത്തെ കളങ്കപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് ഇത്തരമൊരു വ്യാജവാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എന്ന കാര്യം നിസംശയമായി കാണാന്‍ കഴിയുമെന്നും കെപിഎസി ലളിത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ഈ വാദം പൊളിച്ചുകൊണ്ടാണ് രാമകൃഷ്ണനുമായുള്ള കെപിഎസി ലളിതയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. സംഗീത നാടക അക്കാദമി സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും, പെട്ടെന്ന് തന്നെ അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും ശബ്ദരേഖയില്‍ കെപിഎസി ലളിത പറയുന്നുണ്ട്. രാമകൃഷ്ണന്റെ കാര്യം പരിഗണിക്കാമെന്ന് സെക്രട്ടറി അറിയിച്ചതായും, വിശദ വിവരങ്ങള്‍ കാണിച്ച് സ്പീഡ് പോസ്റ്റില്‍ അപേക്ഷ അയച്ചോളൂ എന്നും ഫോണ്‍ സംഭാഷണത്തില്‍ അവര്‍ പറഞ്ഞിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT