കെ.പി.എ.സി.ലളിതയുടെ വാദം പൊളിയുന്നു, രാമകൃഷ്ണന്റെ കാര്യം സെക്രട്ടറിയോട് സംസാരിക്കാമെന്ന് പറഞ്ഞ ശബ്ദരേഖ പുറത്ത്‌

കെ.പി.എ.സി.ലളിതയുടെ വാദം പൊളിയുന്നു, രാമകൃഷ്ണന്റെ കാര്യം സെക്രട്ടറിയോട് സംസാരിക്കാമെന്ന് പറഞ്ഞ ശബ്ദരേഖ പുറത്ത്‌

കാലാകാരനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ.പി.എ.സി ലളിതയുടെ വാദം പൊളിച്ച് ഫോണ്‍ സംഭാഷണം പുറത്ത്. കെപിഎസി ലളിതയുമായി എട്ട് തവണയോളം ഫോണില്‍ സംസാരിച്ചുവെന്ന് നേരത്തെ രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അക്കാദമി സെക്രട്ടറിയോട് താന്‍ സംസാരിച്ചു എന്ന രാമകൃഷ്ണന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നായിരുന്നു കെപിഎസി ലളിത പുറത്ത് വിട്ട പ്രസ്താവനയില്‍ അവകാശപ്പെട്ടത്. ഈ വാദം പൊളിക്കുന്നതാണ് പുറത്ത് വന്ന ഫോണ്‍ സംഭാഷണം.

ആര്‍.എല്‍.വി രാമകൃഷ്ണനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, സംഗീത നാടക അക്കാദമി സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും, പെട്ടെന്ന് തന്നെ അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും കെപിഎസി ലളിത പറയുന്നുണ്ട്. രാമകൃഷ്ണന്റെ കാര്യം പരിഗണിക്കാമെന്ന് സെക്രട്ടറി അറിയിച്ചതായും, വിശദ വിവരങ്ങള്‍ കാണിച്ച് സ്പീഡ് പോസ്റ്റില്‍ അപേക്ഷ അയച്ചോളൂ എന്നും ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.

കെ.പി.എ.സി.ലളിതയുടെ വാദം പൊളിയുന്നു, രാമകൃഷ്ണന്റെ കാര്യം സെക്രട്ടറിയോട് സംസാരിക്കാമെന്ന് പറഞ്ഞ ശബ്ദരേഖ പുറത്ത്‌
മാനസികമായി പീഡിപ്പിക്കുകയാണ്, കെ.പി.എ.സി ലളിതയുടേത് കൂറുമാറല്‍, ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞത്

മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉണ്ടായിട്ടും തനിക്ക് ജാതീയ വിവേചനം മൂലം അവസരം നിഷേധിച്ചു എന്ന വെളിപ്പെടുത്തലുമായായിരുന്നു രാമകൃഷ്ണന്‍ രംഗത്തെത്തിയത്. അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായും, അവസരം നല്‍കിയാല്‍ അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടുമെന്ന പരാമര്‍ശമെന്നും സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായി എന്നും, ചെയര്‍ പേഴ്സണ്‍ കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറുമാറല്‍ ആണെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ.പി.എ.സി.ലളിതയുടെ വാദം പൊളിയുന്നു, രാമകൃഷ്ണന്റെ കാര്യം സെക്രട്ടറിയോട് സംസാരിക്കാമെന്ന് പറഞ്ഞ ശബ്ദരേഖ പുറത്ത്‌
'ജാതി വിവേചനവും, ദുഷ്പ്രഭുത്വവും'; രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തില്‍ സംഗീത നാടക അക്കാദമിക്കെതിരെ വ്യാപക പ്രതിഷേധം

എന്നാല്‍ രാമകൃഷ്ണന്റെ പ്രസ്താവന അവാസ്തവവും ദുരുദ്ദേശപരവുമാണെന്നായിരുന്നു പ്രസ്താവനയിലൂടെ അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത പറഞ്ഞത്. നൃത്തം ഉള്‍പ്പെടെ മറ്റു പല പരിപാടികളെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചയോ, അപേക്ഷ ക്ഷണിക്കലോ, തീരുമാനമോ ഇതു വരെ ഉണ്ടായിട്ടില്ല. അതുകൊണ്ട്, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്ന വ്യക്തിയുടെ അപേക്ഷ തിരസ്‌ക്കരിച്ചു എന്നും അത് ജാതി-ലിംഗ വിവേചനമാണ് എന്നുമുള്ള വാദം വസ്തുതാവിരുദ്ധവും തികച്ചും ദുരുദ്ദേശപരവും, അക്കാദമിക്ക് അപകീര്‍ത്തിപരവുമണ്. ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഞാന്‍ സെക്രട്ടറിയോട് ആര്‍.എല്‍.വി. രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു എന്നതും ഞാനും, സെക്രട്ടറിയും തമ്മില്‍ നടത്തി എന്ന് രാമകൃഷ്ണന്‍ അവകാശപ്പെടുന്ന സംഭാഷണം ഞാന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനോട് പറഞ്ഞു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും തീര്‍ത്തും സത്യവിരുദ്ധമാണ്. ഓണ്‍ലൈന്‍ നൃത്തോത്സവത്തിന് പിന്നിലെ പിന്നിലെ സദുദ്ദേശത്തെ കളങ്കപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് ഇത്തരമൊരു വ്യാജവാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എന്ന കാര്യം നിസംശയമായി കാണാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in