ADMIN
Around us

സിപിഎം ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ചപ്പോള്‍ നടത്തിയ അതേ അഭ്യര്‍ത്ഥന ബിജെപിയോടും, ബഹിഷ്‌കരണവും ഭ്രഷ്ടും പ്രാകൃതമെന്ന് എം.ജി. രാധാകൃഷ്ണന്‍

വിദ്വേഷവും ഭ്രഷ്ടും മാറ്റിനിര്‍ത്തി സംഭാഷണത്തിന്റെ പാതയിലേക്ക് തിരികെ വരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം തുടരുന്ന ബിജെപിയോട് ഏഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. ''സിപിഎം ബഹിഷ്‌കരിച്ചപ്പോള്‍ അവരോട് ഞങ്ങള്‍ നല്‍കിയ അഭ്യര്‍ത്ഥന തന്നെയാണ് ബിജെപിയോടും ഉള്ളത്. ജനാധിപത്യത്തില്‍ ബഹിഷ്‌കരണവും ഭ്രഷ്ടും പ്രാകൃതമായ നടപടികളാണ്.

പരസ്പര സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പാരമ്പര്യം രാഷ്ട്രീയ അഭിപ്രായത്തിനിടയിലും പുലര്‍ത്തിയ ഒരു പാരമ്പര്യം കേരളത്തിനുണ്ട്. ബഹിഷ്‌കരണവും വിദ്വേഷവും ഭ്രഷ്ടും മാറ്റിനിര്‍ത്തി സംഭാഷണത്തിലേക്ക് മടങ്ങിവരിക.'' . ഏഷ്യാനെറ്റ് ന്യൂസിലെ നേരോടെ എന്ന പ്രോഗ്രാമിലാണ് ബിജെപിയോട് അഭ്യര്‍ത്ഥന

എം.ജി രാധാകൃഷ്ണന്‍ പറഞ്ഞത്

കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് സിപിഎം ഏഷ്യാനെറ്റിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. മൂന്ന് മാസം കഴിഞ്ഞ് അവരത് പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ ബിജെപി ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം, ബഹിഷ്‌കരണത്തിന് അവര്‍ പറയുന്ന കാരണം, പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ കവറേജ് ഒട്ടും നന്നായില്ലെന്നാണ്. മനപൂര്‍വം ബിജെപി നേരിട്ട അക്രമം തമസ്‌കരിച്ചുവെന്നാണ് അവര്‍ പറയുന്നത്. അക്രമം സംബന്ധിച്ച് ഒരാള്‍ വിളിച്ച ഫോണ്‍ കോളിന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ നല്‍കിയ പ്രതികരണം അപക്വമായിരുന്നു, ഒട്ടും ശരിയായില്ല എന്നാണ്.

തീര്‍ച്ചയായും ആ റിപ്പോര്‍ട്ടര്‍ നടത്തിയ പ്രതികരണം ശരിയായില്ലെന്ന് ഞങ്ങള്‍ സമ്മതിച്ചതാണ്. റിപ്പോര്‍ട്ടറും എഡിറ്ററായ ഞാനും ഖേദം പ്രകടിപ്പിച്ചതാണ്. റിപ്പോര്‍ട്ടര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും ബിജെപി സംസ്ഥാന ഘടകം ബഹിഷ്‌കരണവുമായി മുന്നോട്ട് പോവുകയാണ്. ബംഗാള്‍ അക്രമം മുന്‍നിര്‍ത്തി ബിജെപി ഞങ്ങള്‍ക്കെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണ്. വിശദമായ കവറേജ് ഏഷ്യാനെറ്റ് നല്‍കിയിരുന്നു. ഞങ്ങളുടെ ദില്ലി ബ്യൂറോ ലേഖകന്‍മാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ അവിടുണ്ട്.

അക്രമങ്ങളെ അപലപിച്ച റിപ്പോര്‍ട്ടുകള്‍ ഏഷ്യാനെറ്റ് നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രി മുരളീധരനെതിരായ അക്രമണം വിശദമായാണ് നല്‍കിയിരുന്നത്.

സിപിഎം ബഹിഷ്‌കരിച്ചപ്പോള്‍ അവരോട് ഞങ്ങള്‍ നല്‍കിയ അഭ്യര്‍ത്ഥന തന്നെയാണ് ബിജെപിയോടും ഉള്ളത്. ജനാധിപത്യത്തില്‍ ബഹിഷ്‌കരണവും ഭ്രഷ്ടും പ്രാകൃതമായ നടപടികളാണ്. പരസ്പര സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പാരമ്പര്യം രാഷ്ട്രീയ അഭിപ്രായത്തിനിടയിലും പുലര്‍ത്തിയ ഒരു പാരമ്പര്യം കേരളത്തിനുണ്ട്. ബഹിഷ്‌കരണവും വിദ്വേഷവും ഭ്രഷ്ടും മാറ്റിനിര്‍ത്തി സംഭാഷണത്തിലേക്ക് മടങ്ങിവരിക.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT