Around us

'ബിജെപി നേതാവ് ഉടമയായ ഏഷ്യാനെറ്റിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കറിയാം', ബഹിഷ്‌കരണം ജനങ്ങള്‍ ഏറ്റെടുത്തെന്ന് എം.ബി രാജേഷ്

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെയും, പാര്‍ട്ടി നേതാക്കളെയുമുള്‍പ്പടെ അധിക്ഷേപിച്ചതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സിപിഐഎം തീരുമാനിച്ചതെന്ന് സംസ്ഥാന കമ്മിറ്റി അംഗം എംബി രാജേഷ്. 'ഇത് ജനാധിപത്യ രാജ്യമാണ്, സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അധികാരം എല്ലാവര്‍ക്കുമുണ്ട്. നിങ്ങള്‍ക്ക് വിമര്‍ശിക്കാം, ചോദ്യം ചെയ്യാം, പക്ഷെ സര്‍ക്കാരിനെ അധിക്ഷേപിക്കാനോ, മറ്റൊരു വശം പ്രകടിപ്പിക്കുന്നത് സംപ്രേഷണം ചെയ്യുന്നത് തടയാനോ സാധിക്കില്ല', എംബി രാജേഷ് പറഞ്ഞു. ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റെന്നും ഔട്ട്‌ലുക്ക് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂലൈ 19ന് പങ്കെടുത്ത ചര്‍ച്ചയ്ക്കിടെ 18 തവണയാണ് തന്നെ സംസാരിക്കുന്നതില്‍ നിന്ന് അവതാരകന്‍ വിലക്കിയതെന്ന് രാജേഷ് പറയുന്നു. അവതാരകനും ചര്‍ച്ചയില്‍ പങ്കെടുത്ത് മറ്റുള്ളവരും ചേര്‍ന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, എന്റെ ഒരു വാദം പോലും പൂര്‍ത്തിയാക്കാന്‍ അവതാരകന്‍ അനുവദിച്ചില്ല. പി രാജീവും, സ്വരാജുമടക്കമുള്ളവര്‍ക്കും ഇത്തരം അനുഭവമുണ്ടായെന്നും രാജേഷ് അഭിമുഖത്തില്‍ പറഞ്ഞു. ഡിബേറ്റിന്റെ പാനല്‍ സംന്തുലിതമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ കളങ്കപ്പെടുത്തുക എന്ന വ്യക്തമായ അജണ്ട ചാനലിനുണ്ടെന്നും എംബി രാജേഷ് ആരോപിച്ചു. സ്വരാജ് സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്ത സംഭവവും രാജേഷ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ പ്രമുഖ ചാനലില്‍ നിന്ന് മാറിനില്‍ക്കുന്നത് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഏഷ്യാനെറ്റ് ന്യൂസിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്ക് അറിയാം. ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ ജനങ്ങള്‍ പോസിറ്റീവായാണ് സ്വീകരിച്ചത്. ഈ തീരുമാനം നേരത്തെ എടുക്കണമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ഇന്നത്തെ കാലത്ത്, ജനങ്ങളിലേക്കെത്താന്‍ ടെലിവിഷന്റെ ആവശ്യമില്ല. മറ്റ് നിരവധി മാര്‍ഗങ്ങളുണ്ട്', രാജേഷ് പറഞ്ഞു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT