Around us

മരട്: ‘ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയാല്‍ രാഷ്ട്രീയക്കാരിലേക്കും ’; സമ്മര്‍ദ്ദമില്ലെന്ന് ടോമിന്‍ തച്ചങ്കരി

THE CUE

മരട് കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയാല്‍ രാഷ്ട്രീയക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. കേസിലെ അറസ്റ്റുകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമില്ല. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ക്രൈം ബ്രാഞ്ച് മേധാവി പ്രതികരിച്ചു.

ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് എംഡി സാനി ഫ്രാന്‍സിസ്, മുഹമ്മദ് അഷ്‌റഫ്, പി ഇ ജോസഫ് എന്നിവരെയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മ്മിച്ച കേസില്‍ അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഷ്‌റഫ് പഞ്ചായത്ത് മുന്‍ സെക്രട്ടറിയും പി ഇ ജോസഫ് മുന്‍ സൂപ്രണ്ടുമാണ്. ഐപിസി വകുപ്പുകള്‍ക്ക് പുറമേ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

നിര്‍മ്മാതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍രാജ് ജാമ്യഹര്‍ജി നല്‍കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും.ഈ മാസം 25 വരെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പോള്‍രാജ് അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിന് പുറമേ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മരട് നഷ്ടപരിഹാര സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും 25 ലക്ഷം രൂപ നല്‍കില്ലെന്ന് സമിതി അറിയിച്ചിരുന്നു. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ഉടമകളുടെ വാദം. 14 ഉടമകള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ആദ്യ രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയ വിലയനുസരിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഉടകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT