ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വ്വേയുമായി  കേരള സര്‍ക്കാര്‍; ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കുക ലക്ഷ്യം

ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വ്വേയുമായി കേരള സര്‍ക്കാര്‍; ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കുക ലക്ഷ്യം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വേ. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക സര്‍വ്വേയും വ്യക്തിഗത വികസന പദ്ധതിയും ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റില്‍ ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നും ടെക്‌നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്ത സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റാണ് സര്‍വേ നടത്തുന്നത്. എത്രയും വേഗം സര്‍വ്വേ പൂര്‍ത്തിയാക്കി അതിന്റെ ഗുണഫലങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഈ വിഭാഗക്കാരുടെ കൃത്യമായ എണ്ണം കണക്കാക്കേണ്ടതാണ്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍വേ നടത്തുന്നത്.  

കെ കെ ശൈലജ  

ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വ്വേയുമായി  കേരള സര്‍ക്കാര്‍; ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കുക ലക്ഷ്യം
‘ഇന്ത്യന്‍ സാമ്പത്തികനില തകര്‍ച്ചയില്‍’; ഉടന്‍ മെച്ചപ്പെടില്ലെന്ന് നോബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും മറ്റ് പൗരന്മാരെപ്പോലെ തുല്യ നീതിയും തുല്യ അവകാശങ്ങളും സേവനങ്ങളും ഈ വിഭാഗക്കാര്‍ക്കു കൂടി ഉറപ്പാക്കേണ്ടതും വകുപ്പിന്റെ കര്‍ത്തവ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലെയും രേഖകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗപദവി തിരുത്താന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്‍പ് സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് തിരുത്താന്‍ ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കഴിയും. സര്‍ക്കാര്‍ രേഖകളിലെ ലിംഗപദവിയുടെ ചോദ്യാവലിയിലും ഇനിമുതല്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്ജെന്‍ഡര്‍ എന്നിങ്ങനെ ഉള്‍പ്പെടുത്തും. മുന്‍പ് സര്‍ക്കാര്‍ ചോദ്യാവലികളില്‍ സ്ത്രീയോ പുരുഷനോ എന്നു രേഖപ്പെടുത്താന്‍ മാത്രമായിരുന്നു അവസരമുണ്ടായിരുന്നത്. സാമൂഹികനീതിവകുപ്പ് നല്‍കുന്ന ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇനി മുതല്‍ എല്ലാ രേഖകളിലും ട്രാന്‍സ്ജെന്‍ഡര്‍ എന്നുതന്നെ ലിംഗപദവി രേഖപ്പെടുത്താനാകും. എസ്എസ്എല്‍സി ബുക്കിലെ ലിംഗ പദവി രേഖപ്പെടുത്തലുകളില്‍ മാറ്റം വരുത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് ഭേദഗതി ആവശ്യമുണ്ട്. ഇതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അത് പൂര്‍ത്തിയായാല്‍ ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ലിംഗപദവി മാറ്റി ട്രാന്‍സ്ജെന്‍ഡര്‍ എന്ന് തിരുത്താനാകും.

ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വ്വേയുമായി  കേരള സര്‍ക്കാര്‍; ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കുക ലക്ഷ്യം
‘ഞങ്ങള്‍ മുന്നോട്ട്‌വെച്ച നയങ്ങളോട് കേരള സര്‍ക്കാര്‍ താത്പര്യം കാണിച്ചില്ല’; നൊബേല്‍ ജേതാവ് എസ്തര്‍ ഡഫ്‌ലോ  പറഞ്ഞത്‌ 

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in