Around us

ചീഫ് സെക്രട്ടറിയെ തടഞ്ഞ് ഗോ ബാക്ക് വിളിച്ച് ഫ്‌ളാറ്റ് ഉടമകള്‍, ഞങ്ങളെ കൊലക്ക് കൊടുത്ത് എങ്ങോട്ട് പോകാനെന്ന് ചോദ്യം

എ പി ഭവിത

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെ കുണ്ടന്നനൂര്‍ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിഷേധമുയര്‍ത്തി ഉടമകള്‍ തടഞ്ഞു. ചീഫ് സെക്രട്ടറി ഗോ ബാക്ക് വിളികളുമായി മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പ്ലക്കാര്‍ഡുകളുമായെത്തി ചീഫ് സെക്രട്ടറിയെ തടഞ്ഞത്.

ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള ഉത്തരവും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗവും ചേരുന്നുണ്ട്. സുപ്രീം കോടതി അന്ത്യശാസനത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റുകള്‍ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മരട് നഗരസഭയക്ക് കത്ത് നല്‍കിയത്.

ചീഫ് സെക്രട്ടറി ഫ്‌ളാറ്റ് ഉടമകളെ കേള്‍ക്കാനും തങ്ങളുടെ ആവശ്യം അറിയാനും തയ്യാറായില്ലെന്ന് ഫ്‌ളാറ്റ് ഉടമകള്‍ ദ ക്യൂവിനോട് പറഞ്ഞു.

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT