Around us

‘യുഡിഎഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതി വിലക്ക് വാങ്ങും’; ജോസ് കെ മാണിയോടുള്ള എതിര്‍പ്പ് വോട്ടായെന്ന് മാണി സി കാപ്പന്‍ 

THE CUE

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി മാണി സി കാപ്പന്‍. വോട്ടെണ്ണല്‍ എട്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 4106 വോട്ടുകള്‍ക്ക് മാണി സി കാപ്പന്‍ മുന്നിലാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നോട്ട് പോകാതെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കുതിപ്പ്.

യു.ഡി.എഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതി വിലക്ക് വാങ്ങുമെന്ന് മാണി സി.കാപ്പന്‍ പ്രതികരിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴായിരുന്നു വിജയ പ്രതീക്ഷ പങ്കുവെച്ച് കൊണ്ടുള്ള മാണി സി കാപ്പന്റെ പ്രതികരണം. ജോസ് ടോം വിജയിക്കുമെന്ന പ്രതീക്ഷയില്‍ രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. പടക്കവും ലഡുവും പ്രവര്‍ത്തകര്‍ വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കാപ്പന്റെ മുന്നേറ്റം പ്രകടമായതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലം വിട്ടു.

ജോസ് കെ മാണിയോടുള്ള എതിര്‍പ്പാണ് തന്റെ കുതിപ്പിനുള്ള കാരണമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. മണ്ഡലം നിലവില്‍ വന്ന ശേഷം ആദ്യമായി തങ്ങള്‍ക്ക് മണ്ഡലം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കേരള കോണ്‍ഗ്രസ് അണികള്‍.

മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നുവെന്ന വാദവുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജോസ് കെ മാണി വിഭാഗം വോട്ട് മറിച്ചു എന്ന ആരോപണവുമായി പിജെ ജോസഫ് രംഗത്തെത്തി. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു നല്‍കിയെന്ന് ജോസ് ടോം ആരോപിച്ചു. എന്നാല്‍ ബിജെപി വോട്ടുകള്‍ ചോര്‍ന്നിട്ടില്ല എന്ന് ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി പറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് എല്‍ഡിഎഫ് മുന്നിലെത്തിയതെന്ന് എന്‍ ഹരി പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT