യുഡിഎഫിനെ കൈവിട്ട് രാമപുരം; എല്‍ ഡി എഫിന് ലീഡ്

യുഡിഎഫിനെ കൈവിട്ട് രാമപുരം; എല്‍ ഡി എഫിന് ലീഡ്

യുഡിഎഫിന് മേല്‍ക്കൈയുള്ള രാമപുരം പഞ്ചായത്തില്‍ മാണി സി കാപ്പന് മുന്‍തൂക്കം ലഭിച്ചു. രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് പ്രതികരിച്ചു. വോട്ട് കച്ചവടം നടന്നതിന്റെ സൂചനയാണിതെന്നും ടോം ജോസ് ആരോപിച്ചു.

ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ എല്‍ഡി എഫിന് 4263, യു ഡി എഫിന് 4101, എന്‍ ഡി എ 1929 നോട്ടയ്ക്ക് 64 വോട്ടും ലഭിച്ചു. ഇതില്‍ മാണി സി കാപ്പന് 162 വോട്ടിന്റെ ലീഡ്. 2016ല്‍ കെ എം മാണി 180 വോട്ടിന്റെ ലീഡായിരുന്നു ലഭിച്ചത്. 1500 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇവിടെ യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ചത്.

രാമപുരത്ത് എന്‍ഡിഎയുടെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ഇത് പരിശോധിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി പ്രതികരിച്ചു.

എന്‍ഡിഎയിലെ വോട്ടുകള്‍ തനിക്ക് ലഭിച്ചെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ബിഡിജെഎസിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. രാമപുരത്ത് ആകെ 22 ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം.

Related Stories

No stories found.
logo
The Cue
www.thecue.in