പാലായില്‍ മാണി സി കാപ്പന് അട്ടിമറി വിജയം

പാലായില്‍ മാണി സി കാപ്പന് അട്ടിമറി വിജയം

പാലയില്‍ ആദ്യ ലീഡ് മാണി സി കാപ്പന്്; ഇഞ്ചോടിഞ്ച് പോരാട്ടം. ആറ് വീതം പോസ്റ്റല്‍ വോട്ടുകള്‍ ഇരുമുന്നണികളും നേടി. സര്‍വ്വീസ് വോട്ടുകള്‍ മാണി സി കാപ്പന്‍ നേടി. രാമപുരം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുന്നു

ആദ്യ റൗണ്ടില്‍ നോട്ടയ്ക്ക് 64

ആദ്യ റൗണ്ട് പൂര്‍ത്തിയായി. എല്‍ ഡി എഫിന് 4263, യു ഡി എഫിന് 4101, എന്‍ ഡി എ 1929. നോട്ടയ്ക്ക് 64 വോട്ട്

മാണി സി കാപ്പന് 162 വോട്ടിന്റെ ലീഡ്. യുഡിഎഫിന് മുന്‍തൂക്കമുള്ള പഞ്ചായത്ത്. കെ എം മാണി 180 വോട്ടിന്റെ ലീഡായിരുന്നു

മാണി സി കാപ്പന് 751 വോട്ടിന്റെ ലീഡ്

മാണി സി കാപ്പന് 751 വോട്ടിന്റെ ലീഡ്.ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. രാമപുരത്ത് എന്‍ഡിഎയുടെ വോട്ടുകള്‍ കുറഞ്ഞു. രാമപുരത്ത് ആകെ 22 ബൂത്തുകളാണ് ഉള്ളത്.

എന്‍ഡിഎയിലെ വോട്ടുകള്‍ ലഭിച്ചെന്ന് മാണി സി കാപ്പന്‍

ബിഡിജെഎസിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ തനിക്ക് ലഭിച്ചെന്ന് മാണി സി കാപ്പന്‍. രാമപുരം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍ ഡി എ വോട്ട് കുറഞ്ഞിരുന്നു

ജോസ് വോട്ട് മറിച്ചെന്ന് ജോസഫ്

തിരിച്ചടിയെന്ന് ജോസ് ടോം ജോസ് വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് ജോസഫ്. ആശങ്കയില്ലെന്ന് ചാഴിക്കാടന്‍

മേലുകാവിലും മാണി സി കാപ്പന് മേല്‍കൈ, ലീഡ് 2000 കടന്നു

വോട്ടെണ്ണല്‍ ആദ്യ മൂന്ന് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ മാണി സി കാപ്പന് 2445 വോട്ടിന്റെ ലീഡ്. രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലാണ് മാണി സി കാപ്പന് ലീഡ് നേടിയത്.

വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക്, യുഡിഎഫ് കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് കുതിപ്പ്. ബിജെപി വോട്ട് മറിച്ചു നല്‍കിയെന്ന ആരോപണവുമായി ജോസ് ടോം

മാണി സി കാപ്പന്റെ ലീഡ് 3100 കടന്നു

മാണി സി കാപ്പന്റെ ലീഡ് 3100 കടന്നു, എല്ലാ പഞ്ചായത്തിലും എല്‍ഡിഫ് കുതിപ്പ്. 2016ല്‍ മാണിയും ലോകസഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടനും ലീജ് നേടിയ പഞ്ചായത്തുകളിലാണ് മാണി സി കാപ്പന്റെ കുതിപ്പ്.

വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടായിരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ മടങ്ങുന്നു. വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക്.

യുഡിഎഫ് പ്രതീക്ഷ മൂത്തോലി ഗ്രാമപഞ്ചായത്തില്‍

വോട്ടെണ്ണല്‍ ആറാം റൗണ്ടിലേക്ക്. മാണി സി കാപ്പന്റെ ലീഡ് 3404.യുഡിഎഫ് പ്രതീക്ഷ മൂത്തോലി ഗ്രാമപഞ്ചായത്തില്‍.

ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് മാണി സി കാപ്പന്‍

യുഡിഎഫ് കോട്ടകള്‍ ഇളക്കി മാണി സി കാപ്പന്‍; ലീഡ് 4000 കടന്നു

ഭരണങ്ങാനത്തും കാപ്പന്‍ തന്നെ. യുഡിഎഫ് കോട്ടകള്‍ ഇളക്കി മാണി സി കാപ്പന്‍ ലീഡ് നില 4000 കടന്നു. . ലീഡ് പതിനായിരം കടക്കുമെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.

വിജയമുറപ്പിച്ച് മാണി സി കാപ്പന്‍

മാണി സി കാപ്പന്റെ ലീഡ് 4390 കഴിഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയായത് ഒന്‍പത് പഞ്ചായത്തുകളില്‍. ഇനി എണ്ണാനുള്ളത് നാല് പഞ്ചായത്തുകള്‍ മാത്രം.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം തിരിച്ചടിയായെന്ന് ജോസഫ് വാഴക്കന്‍. പിജെ ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കി.

എല്‍ഡിഎഫ് ആഹ്ലാദ പ്രകടനം തുടങ്ങി

കെഎം മാണിയുടെ വീടിന് മുന്നില്‍ എല്‍ഡിഎഫിന്റെ ആഹ്ലാദ പ്രകടനമെത്തയപ്പോള്‍ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

പാലായില്‍ മാണി സി കാപ്പന് അട്ടിമറി വിജയം

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് വിജയം. 2943 വോട്ടുകള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ വിജയം. ആദ്യമായിട്ടാണ് കേരള കോണ്‍ഗ്രസ് അല്ലാത്ത മറ്റൊരു പാര്‍ട്ടി സ്ഥാനാര്‍ഥി പാലായില്‍ വിജയം നേടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in