Around us

‘എന്താവശ്യമുണ്ടെങ്കിലും അറിയിക്കണം’; രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മമ്മൂട്ടി

THE CUE

മഴക്കെടുതി രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അപകടത്തില്‍ മരിച്ച ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ നടന്‍ ഫോണില്‍ വിളിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്ന് അറിയിച്ച അദ്ദേഹം എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും പറഞ്ഞു. മമ്മൂട്ടിയെ പോലുള്ള വലിയ മനുഷ്യന്റെ വാക്കുകള്‍ ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്ന് ലിനുവിന്റെ ജ്യേഷ്ഠന്‍ ലാലു പ്രതികരിച്ചു. ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളാ പൊലീസ് പുറത്തിറക്കിയ അനുശോചനക്കാര്‍ഡ് മമ്മൂട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. 'പ്രളയകാലത്തെ കണ്ണീരോര്‍മ്മയായി ലിനു, അന്യന്റെ ജീവന് വേണ്ടി സ്വജീവന്‍ വെടിഞ്ഞ മനുഷ്യസ്‌നേഹിക്ക് ആദരാഞ്ജലികള്‍' എന്നാണ് ലിനുവിന്റെ ചിത്രം വെച്ച കാര്‍ഡിലുള്ളത്.

കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂരിലെ ദുരിതാശ്വാസക്യാംപില്‍ നിന്ന് ലിനുവിനെ (34) കാണാതാകുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ശേഷം ഉച്ചയോടെ അമ്മയ്ക്ക് വസ്ത്രമെടുക്കാനായി ലിനു വീട്ടിലേക്ക് പോയി. സമയം വൈകിയിട്ടും വിവരമൊന്നും ലഭിക്കാത്തതിനേത്തുടര്‍ന്ന് അഗ്നിശമനസേനയും സഹപ്രവര്‍ത്തകരും തെരച്ചില്‍ നടത്തി. രാത്രി എട്ടരയോടെ കൊല്ലേരിത്താഴത്തിനടുത്ത് ലിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലിനു ഒഴുക്കില്‍ പെട്ട് മരിച്ചെന്നാണ് നിഗമനം.

ധനമന്ത്രി ടി എം തോമസ് ഐസക് നിരവധി പ്രമുഖര്‍ ലിനുവിന് ആദരാഞ്ജലിയര്‍പ്പിച്ചിരുന്നു.

ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഈ പ്രളയത്തിന്റെ കണ്ണീരോര്‍മ്മയാണ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരണപ്പെട്ട ലിനു എന്ന യുവാവ്. മാതാപിതാക്കളെ ക്യാമ്പിലെത്തിച്ച ശേഷം, വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനിറങ്ങിയതാണ് ലിനു. പക്ഷേ, തിരികെ ക്യാമ്പിലെത്തിയത് ലിനുവിന്റെ ചേതനയറ്റ ശരീരം. സഹജീവികള്‍ക്കുവേണ്ടിയാണ് ലിനു ജീവന്‍ വെടിഞ്ഞത്. ദുരന്തമുഖത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന അസംഖ്യം ചെറുപ്പക്കാര്‍ക്ക് ഊര്‍ജം പകരുന്ന ജീവത്യാഗം. ലിനുവിന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT