Around us

സദാചാര ഗുണ്ടായിസം നടത്തിയ രാധാകൃഷ്ണന്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ്

സഹപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും, കേരള കൗമുദി പുറത്താക്കുകയും ചെയ്ത എം.രാധാകൃഷ്ണന്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ്. രാധാകൃഷ്ണന്റെ സ്ത്രീ വിരുദ്ധ നിലപാടിലും സദാചാര ഗുണ്ടായിസത്തിനും എതിരെ പരസ്യ നിലപാട് പ്രഖ്യാപിച്ച് മത്സരത്തിന് ഇറങ്ങിയ എതിര്‍ പാനലിലെ മിക്കവരും തോറ്റു.

മലയാള മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി.ബി ലാല്‍ ഉള്‍പ്പെടെ വലിയ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണന്റെ പാനലില്‍ ജയിച്ചത്. ദേശാഭിമാനിയിലെ സുരേഷ് വെള്ളിമംഗലത്തെ പരാജയപ്പെടുത്തിയാണ് എം. രാധാകൃഷ്ണന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാധാകൃഷ്ണന് 308 വോട്ടാണ് കിട്ടിയത്. പാരാജയപ്പെട്ട വെള്ളിമംഗലത്തിന് 206 വോട്ടും ലഭിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകന്‍ എസ്. ലല്ലുവും പരാജയപ്പെട്ടു. ജനയുഗത്തിലെ രാജേഷ് രാജേന്ദ്രനാണ് പ്രസ് ക്ലബ്ബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറിയായി എസിവിയിലെ ഹണി തെരഞ്ഞെടുക്കപ്പെട്ടു.

പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരിക്കെയായിരുന്നു സഹപ്രവര്‍ത്തകയ്ക്ക് നേരെ എം. രാധാകൃഷ്ണന്‍ സദാചാര ഗുണ്ടായിസം നടത്തിയത്.

രാധാകൃഷ്ണനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ പ്രസ് ക്ലബ്ബിന്റെ വിശിഷ്ടാംഗത്വം ഉപേക്ഷിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ എം രാധാകൃഷ്ണനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ഐപിസി 451,341 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്ത് ആര്‍.സി.സി.യിലെ താത്ക്കാലിക ജീവനക്കാരിയായ ഭാര്യയെ സ്ഥിരപ്പെടുത്താന്‍ രാധാകൃഷ്ണന്‍ മുന്‍ ആരോഗ്യ മന്ത്രിക്കയച്ച ശിപാര്‍ശ കത്തും തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്നിരുന്നു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT