സദാചാര ആക്രമണം: രാധാകൃഷ്ണനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാതെ പ്രസ്‌ക്ലബ്; പ്രതിഷേധം കടുപ്പിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍

സദാചാര ആക്രമണം: രാധാകൃഷ്ണനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാതെ പ്രസ്‌ക്ലബ്; പ്രതിഷേധം കടുപ്പിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍

രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയും സദാചാരപ്പൊലീസ് ചമയുകയും ചെയ്ത കേസില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തിട്ടും അംഗത്വത്തില്‍ നിന്നും പുറത്താക്കാത്തതില്‍ പ്രതിഷേധം. സഹപ്രവര്‍ത്തകനും സുഹൃത്തുമായ വ്യക്തി വീട്ടിലെത്തിയതിന്റെ പേരില്‍ എം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സദാചാരപ്പൊലീസിങ് നടത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. രാധാകൃഷ്ണനെതിരെ ഐപിസി 451,341 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

സദാചാര ആക്രമണം: രാധാകൃഷ്ണനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാതെ പ്രസ്‌ക്ലബ്; പ്രതിഷേധം കടുപ്പിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍
ആര്‍ രാജശ്രീ അഭിമുഖം : തുറസ്സോടെ ജീവിതത്തെ നോക്കിയിരുന്ന നാടൻ പെണ്ണുങ്ങളുടെ തലമുറയുണ്ട് വടക്ക്

രാധാകൃഷ്ണനെ പ്രസ്‌ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാമാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് മാര്‍ച്ച് നടത്തും. സെക്രട്ടറിയേറ്റില്‍ നിന്നും പ്രസ്‌ക്ലബിലേക്കാണ് മാര്‍ച്ച്.

പരാതിക്കാരിയും നറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയും പ്രത്യേകം പരാതി പ്രസ്‌ക്ലബ് പ്രസിഡന്റിന് നല്‍കിയിരുന്നു. മാനേജിംഗ് കമ്മിറ്റി നടക്കുന്ന ദിവസം മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ അറസ്റ്റിലായിട്ടും രാധാകൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ തയ്യാറാകുന്നില്ല. കേസിലെ പ്രതിയെ കൂടി ഇരുത്തിയാണ് അയാള്‍ക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യുന്നത്. അയാളുടെ വാദം മാത്രമാണ് കേട്ടത്.

സരിതാ ബാലന്‍, മാധ്യമപ്രവര്‍ത്തക

കേസില്‍ രാധാകൃഷ്ണന് ജാമ്യം ലഭിച്ചിട്ടുണ്ട്. രാധാകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ സ്വമേധേയ കേസെടുത്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in