സദാചാര ആക്രമണം: എം രാധാകൃഷ്ണന് സസ്‌പെന്‍ഷന്‍;നടപടി വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്

സദാചാര ആക്രമണം: എം രാധാകൃഷ്ണന് സസ്‌പെന്‍ഷന്‍;നടപടി വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്

രാത്രിയില്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി ആക്രമിക്കുകയും സദാചാരപ്പൊലീസ് ചമയുകയും ചെയ്ത സംഭവത്തില്‍ പ്രസ്‌ക്ലബ് സെക്രട്ടറിയായിരുന്ന എം രാധാകൃഷ്ണന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ്‌ക്ലബ് സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ പ്രസ്‌ക്ലബിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

സദാചാര ആക്രമണം: എം രാധാകൃഷ്ണന് സസ്‌പെന്‍ഷന്‍;നടപടി വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്
സദാചാര ആക്രമണം; സെക്രട്ടറിയെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രസ്‌ക്ലബ് വിശിഷ്ടാംഗത്വം ഉപേക്ഷിച്ച് ബിആര്‍പി ഭാസ്‌കര്‍ 

മാര്‍ച്ചിന് ശേഷം വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളുമായി പ്രസ്‌ക്ലബ് സെക്രട്ടറിയുടെ ചുമതലയുള്ള സാബ്ലു തോമസ് നടത്തിയ ചര്‍ച്ചയിലാണ് രാധാകൃഷ്ണനെതിരെ നടപടിയെടുത്തിരിക്കുന്നത്. നാളെ മാനേജിംഗ് കമ്മിറ്റി വിളിച്ച് ചേര്‍ത്ത് നടപടി അറിയിക്കും. രണ്ട് ദിവസത്തിനകം ജനറല്‍ ബോര്‍ഡി വിളിച്ച് വിശദീകരിക്കുമെന്നും സാബ്ലു തോമസ് നല്‍കിയ ഉറപ്പില്‍ വ്യക്തമാക്കുന്നു.

സദാചാര ആക്രമണം: എം രാധാകൃഷ്ണന് സസ്‌പെന്‍ഷന്‍;നടപടി വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്
‘അവരുടെ പോരാട്ടം ന്യായമാണ്’; വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി

രാധാകൃഷ്ണനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ വിശിഷ്ടാംഗത്വം ഉപേക്ഷിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ എം രാധാകൃഷ്ണനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ഐപിസി 451,341 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേരള കൗമുദി രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in