Around us

പടച്ചോന്‍ കൊണ്ടുവന്ന് നിര്‍ത്തിയതാണ് ;നന്ദി പറഞ്ഞ് എം.എ. യൂസഫലി

ഹെലികോപ്റ്റര്‍ അപകടത്തിലെ അത്ഭുതകരമാല്ലന്നു രക്ഷപ്പെടലില്‍ ദൈവത്തിന് നന്ദിപറഞ്ഞ് വ്യവസായി എം.എ. യൂസഫലി. വളരെ ആത്മവിശ്വാസത്തോടെയും പ്രസന്നതയോടെയുമാണ് എം എ യൂസഫലി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്നും പരിക്ക് സാരമുള്ളതല്ലെന്നുമാണ് അദ്ദേഹം പറഞ്ഞതെന്ന് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് പറഞ്ഞു. പടച്ചോന്‍ കൊണ്ടുവന്ന് നിര്‍ത്തിയതാണ്. അല്‍ഹംദുലില്ലാഹ്’ – എന്നാണ് എറണാകുളത്തെ ലോക്ക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ കാണാന്‍ എത്തിയവരോട് എം.എ. യൂസഫലി പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പനങ്ങാട് ഫിഷറീസ് സര്‍വ്വകലാശാല ക്യാംപസിന് സമീപമായിരുന്നു വിമാനം ഇടിച്ചിറക്കിയത്. ഇവിടെ നിന്നും 200 മീറ്റര്‍ അകലെ കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം. ഹെലികോപ്റ്ററിന്റെ റണ്ണിംഗ് എന്‍ജിന്‍ നിന്നതോടെ അഡിഷണല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കി. എന്നാല്‍ ആ നീക്കവും പരാജയപ്പെട്ടതോടെ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് പൈലറ്റായ ശിവകുമാര്‍ അറിയിച്ചതായി അദ്ദേഹത്തിന്റെ സഹോദരന്‍ ശശി കുമാര്‍ പറഞ്ഞു.

ചതുപ്പ് നിലത്തിലേക്ക് ഇറങ്ങിയ ഹെലികോപ്ടര്‍ ചതുപ്പില്‍ നിന്ന് ഉയര്‍ത്തി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ദില്ലിയിൽ നിന്നെത്തിയ സാങ്കേതിക വിദ്ഗധരുടെ മേല്‍നോട്ടത്തിലാണ് ഹെലികോപ്ടര്‍ നീക്കിയത്.

‘സിജെപി പ്രക്ഷോഭത്തിൽ പൊലീസിന്റേത് അണ്‍ഡെമോക്രാറ്റിക് ഇൻഹ്യൂമേൻ സമീപനം, അതിക്രമം സാധാരണക്കാരോടും’; രഞ്ജിനി ഹരിദാസ് അഭിമുഖം

കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.

ലാൽ സാറിന്റെ ആക്ടിങ് മെസ്സിയുടെ ഫുട്ബോൾ കളി പോലെ, കാണുമ്പോൾ സിമ്പിൾ ആയി തോന്നും: സന്തോഷ് തുണ്ടിയിൽ

‘പ്രേതത്തെ പേടിയില്ലെങ്കിൽ പിന്നെന്താ പോലീസുകാർ ആ ഫയലിനെ പേടിക്കുന്നേ'; 'ഉന്മാദം' ട്രെയിലർ

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഭാഗമായി എന്നത് പ്രൈഡ് മാത്രമല്ല, ഒരു അഹങ്കാരം: സുഷിൻ ശ്യാം

SCROLL FOR NEXT