Around us

ഓണത്തിന് മുമ്പ് തിയറ്ററുകള്‍ തുറക്കാമെന്ന് പ്രതീക്ഷയില്ല, കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ സര്‍ക്കാരും സിനിമാ സംഘടനകളും ചര്‍ച്ചയുണ്ടാകണം

ഫിലിം ചേംബര്‍ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെന്നും ഇത് പ്രായോഗികമല്ലെന്നും തിയറ്ററുടമയും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍. സര്‍ക്കാര്‍ അനുമതി തന്നാലും തിയറ്ററുകള്‍ പ്രവര്‍ത്തിക്കാവുന്ന സാഹചര്യം ഉടനെയുണ്ടാകില്ലെന്ന് ലിബര്‍ട്ടി ബഷീര്‍. ഓണത്തിന് മുമ്പ് തിയറ്ററുകള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷയിേെല്ലന്നും അദ്ദേഹം പറയുന്നു.

ലിബര്‍ട്ടി ബഷീര്‍ പറയുന്നു

ഫിലിം ചേമ്പറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി തേടി കൊണ്ട് ഒരു മെമ്മോറാണ്ടം കൊടുത്തതായി അറിയാന്‍ കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ കാര്യം ഇവര്‍ ചെയ്തത് എന്ന് മനസ്സിലാവുന്നില്ല.. കാരണം സര്‍ക്കാര്‍ അനുവാദം തന്നാല്‍ മറ്റ് അവശ്യ സര്‍വീസ് പോലെ തുടങ്ങാന്‍ പറ്റുന്നതല്ല നമ്മുടെ ഇന്നത്തെ ചുറ്റുപാടില്‍ ഈ വ്യവസായം. കാരണം നമുക്ക് ഉല്‍പ്പന്നം നല്‍കേണ്ട നിര്‍മ്മാതാക്കളോ, വിതരണക്കാരോ ഉറപ്പ് പറയാതെ തിയേറ്റര്‍ തുറന്ന് വെച്ചിട്ട് ആര്‍ക്ക് എന്ത് പ്രയോജനം? ഇന്നത്തെ അടച്ചിടല്‍ അവസ്ഥയില്‍ കറന്റ് ചാര്‍ജ്ജ്, ഇഎംഐ,മറ്റ് ദൈനം ദിന ചിലവുകള്‍ എന്നീ കാര്യത്തില്‍ നമുക്ക് ഒരു വിട്ട് വീഴ്ചയെങ്കിലും ലഭിക്കുന്നുണ്ട്.. ഈ ഒരു അവസ്ഥയില്‍ കുറച്ച് കൂടി ഒന്നിച്ച് നിന്നാല്‍ സര്‍ക്കാറില്‍ നിന്ന് വല്ല സഹായങ്ങളും നേടിയെടിക്കുവാനും നമുക്ക് അവസരമുണ്ട്.. മറിച്ച് തിയേറ്റുകള്‍ തുറന്നാല്‍ കളിക്കുവാന്‍ നമുക്ക് ഇന്നത്തെ സ്ഥിതിക്ക് കൊള്ളാവുന്ന ഒരു സെക്കന്റ് റണ്‍ പടങ്ങള്‍ പോലുമില്ല. ഒരു മാതിരി എല്ലാ സിനിമകളും ആമസോണ്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വന്ന് കഴിഞ്ഞു.

സ്റ്റാര്‍ വാല്യൂ ഇല്ലാത്ത ചെറിയ ചിത്രങ്ങള്‍ പരീക്ഷണത്തിന് റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ഉള്ള പ്രേക്ഷകരും തിയേറ്ററുകളില്‍ നിന്ന് അകന്ന് പോകും എന്ന് മാത്രമല്ല ചെയ്യാതിരിക്കുന്ന പല നിര്‍മ്മാതാക്കളുടെയും ആത്മവിശ്വാസം ചോര്‍ന്ന് പോവുകയും ചെയ്യും. ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ തുറന്ന തിയേറ്റുകള്‍ക്ക് എന്ത് സംഭവിച്ചു എന്നും നിങ്ങള്‍ ഒന്ന് അറിയുക. ആയതിനാല്‍ വളരെ പക്വതയോടെ നിര്‍മ്മാതക്കളെയും, വിതരണക്കാരെയും ഒന്നിച്ച് ഇരുത്തി വരാനിരിക്കുന്ന ബൃഹദ് സിനിമകള്‍ എന്ന് റിലീസ് ചെയ്യാനാവും എന്ന് അഭിപ്രായം സമന്വയിപ്പിച്ച് നമ്മള്‍ ഒറ്റക്കെട്ടായി ഒരു തിയതി കണ്ട് തീരുമാനമെടുത്ത് സര്‍ക്കാറിനെ കണ്ട് നമ്മുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചതിന് ശേഷം കളത്തില്‍ ഇറങ്ങുക. സംഘടനയുടെ അറ്റത്ത് ഇരിക്കുന്ന നേതാക്കന്‍മാര്‍ കുറച്ച് കുടി ജനകീയമായി കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കുക.. ഒറ്റ കാര്യം വീണ്ടും ആവര്‍ത്തിച്ച് പറയാം സിനിമാ എന്ന് പറഞ്ഞാല്‍ അത് നമ്മുടെ മാത്രം ആവശ്യമാണ്.. ജനങ്ങള്‍ക്ക് അത് അത്ര അത്യാവശ്യമല്ല.

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

SCROLL FOR NEXT