Around us

ഞങ്ങള്‍ ഇതേ മഠത്തില്‍ ഇരുന്ന് പോരാട്ടം തുടരും, മരണം വരെ; വിധി വിശ്വസിക്കാനാകുന്നില്ലെന്ന് കുറവിലങ്ങാട് സിസ്റ്റര്‍മാര്‍

ബലാത്സംഗകേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി വിശ്വസിക്കാനാകുന്നില്ലെന്ന് കുറവിലങ്ങാട് സിസ്റ്റര്‍മാര്‍. ഈ വിധിയെ വിശ്വസിക്കാനാകുന്നില്ല.

പൊലീസുകാരും പ്രൊസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് വിതുമ്പികൊണ്ട് സിസ്റ്റര്‍ അനുപമ പറഞ്ഞു. തങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരുമെന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രതിഷേധമുഖത്ത് അണിനിരന്ന സിസ്റ്റര്‍മാര്‍.

സിസ്റ്റര്‍ അനുപമ പറഞ്ഞത്

കോടതി വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ല.

മൊഴികളെല്ലാം അനുകൂലമായി തന്നെയാണ് വന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് അറിയില്ല. ഞങ്ങള്‍ അപ്പീലിന് പോകും. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരും.പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാമല്ലോ. ആ ഒരു കാലമാണല്ലോ ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ ഉള്ളത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

സാധാരണക്കാരായ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ എന്ത് വന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അതാണ് ഈ വിധിയിയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നത്. കേസിന്റെ വാദം നടക്കുന്നത് വരെ ഒന്നും ഞങ്ങള്‍ക്ക് അട്ടിമറി നടന്നതായി തോന്നിയിരുന്നില്ല.

പക്ഷേ അതിന് ശേഷം ഈ കേസ് അട്ടിമറിക്കപ്പെട്ടു എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഞങ്ങള്‍ മരിക്കേണ്ടി വന്നാലും പോരാടും.

വിധിപകര്‍പ്പ് ഞങ്ങള്‍ക്ക് കിട്ടിയില്ല. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആവശ്യത്തിന് പണവും ആവശ്യത്തിന് സ്വാധീനവുമുണ്ട്. അതിനു പുറത്ത് തന്നെയാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടത്. ഞങ്ങള്‍ ഇവിടെ നിന്ന് തന്നെ പോരാട്ടം തുടരും. പുറത്തു നടക്കുന്ന ആഘോഷങ്ങളില്‍ പ്രതികരിക്കാനില്ല. കൂടെ നിന്ന നല്ലവരായ മനുഷ്യരോട് നന്ദി മാത്രമാണ് പറയാനുള്ളത്.

കോടതി വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ല.

മൊഴികളെല്ലാം അനുകൂലമായി തന്നെയാണ് വന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് അറിയില്ല. ഞങ്ങള്‍ അപ്പീലിന് പോകും. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരും.പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാമല്ലോ. ആ ഒരു കാലമാണല്ലോ ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ ഉള്ളത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. സാധാരണക്കാരായ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ എന്ത് വന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അതാണ് ഈ വിധിയിയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നത്.

കേസിന്റെ വാദം നടക്കുന്നത് വരെ ഒന്നും ഞങ്ങള്‍ക്ക് അട്ടിമറി നടന്നതായി തോന്നിയിരുന്നില്ല. പക്ഷേ അതിന് ശേഷം ഈ കേസ് അട്ടിമറിക്കപ്പെട്ടു എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഞങ്ങള്‍ മരിക്കേണ്ടി വന്നാലും പോരാടും.

വിധിപകര്‍പ്പ് ഞങ്ങള്‍ക്ക് കിട്ടിയില്ല. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആവശ്യത്തിന് പണവും ആവശ്യത്തിന് സ്വാധീനവുമുണ്ട്. അതിനു പുറത്ത് തന്നെയാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടത്. ഞങ്ങള്‍ ഇവിടെ നിന്ന് തന്നെ പോരാട്ടം തുടരും. പുറത്തു നടക്കുന്ന ആഘോഷങ്ങളില്‍ പ്രതികരിക്കാനില്ല. കൂടെ നിന്ന നല്ലവരായ മനുഷ്യരോട് നന്ദി മാത്രമാണ് പറയാനുള്ളത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT