Around us

കൊട്ടിയൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രതി റോബിന്‍ വടക്കുംചേരി

കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പ്രതി റോബിന്‍ വടക്കുംചേരി ഹോക്കോടതിയില്‍. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനും കുട്ടിയെ സംരക്ഷിക്കാനും അനുമതി തേടിയാണ് മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്. ഇയാളുടെ ആവശ്യത്തില്‍ പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. വിവാഹത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ മുന്‍ വൈദികന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. കോടതിയുടെ അനുമതിയോടെ വിവാഹം കഴിക്കുന്നതിന് പിന്നില്‍ ശിക്ഷാ ഇളവ് നേടാനുള്ള നീക്കമാണെന്ന സംശയമുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കക്ഷിചേര്‍ന്നിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി ഈ മാസം 24ന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് റോബിന്‍ വടക്കുംചേരി.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT