Around us

'അവസാനം വരെ മോള് അവനെ വിശ്വസിച്ചു, മരണത്തില്‍ ഹാരിസിന്റെ ബന്ധുക്കള്‍ക്കും പങ്ക്'; കൊട്ടിയത്തെ പെണ്‍കുട്ടിയുടെ പിതാവ്

കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഹാരിസിനെതിരെ ബലാത്സംഗകുറ്റം ചുമത്തി. ആത്മഹത്യാ പ്രേരണ, ഗര്‍ഭച്ഛിദ്രം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തന്റെ മകളും ഹാരിസും പത്ത് വര്‍ഷമായി സ്‌നേഹത്തിലായിരുന്നുവെന്നും, വിവാഹം ഉറപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പിന്നീടാണ് ഹാരിസ് മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്ന കാര്യം മകള്‍ അറിഞ്ഞതെന്നും പിതാവ് മീഡിയ വണ്ണിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അവസാനം വരെ മോള് അവനെ വിശ്വസിച്ചു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ നീ എന്തെങ്കിലും ചെയ്യെന്ന് അവന്‍ പറഞ്ഞതൊക്കെ മോള്‍ മരിച്ചുകഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചയായി മകള്‍ വിഷമത്തിലായിരുന്നു, ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ ഒന്നൂല്ല ബാപ്പ എന്നാണ് പറഞ്ഞത്', പിതാവ് പറഞ്ഞു.

'പ്രശ്‌നമൊന്നും ഇല്ലെന്നാണ് വിചാരിച്ചിരുന്നത്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പാണ് ഹാരിസിന് വേറെ വിവാഹം ഉറപ്പിച്ചതായും അത് സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ പെണ്‍കുട്ടിയാണെന്നുമൊക്കെ മകളോട് പറയുന്നത്. ഈ ഫോണ്‍സംഭാഷണമെല്ലാം അവളുടെ ഫോണിലുണ്ട്. വരന്റെ മാതാവിനെ പോയി കണ്ട് തന്നെ ഒഴിവാക്കരുതെന്ന് മകള്‍ അപേക്ഷിച്ചതും ഞാന്‍ അറിഞ്ഞിരുന്നില്ല. എല്ലാം അവളുടെ ഫോണിലുണ്ട്.'

അവള്‍ ഹാരിസിന്റെ ഉമ്മയുടെ കാലു പിടിച്ചു, എന്നാല്‍ അവര്‍ ചവിട്ടി പുറത്താക്കുകയാണ് ചെയ്തത്. ഇതെല്ലാം ഇപ്പോഴാണ് ഞാന്‍ അറിയുന്നത്', പിതാവ് പറഞ്ഞു. സീരിയല്‍ നടി ഉള്‍പ്പടെ ഹാരിസിന്റെ ബന്ധുക്കള്‍ക്കും മകളുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്നും പിതാവ് ആരോപിച്ചു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT