Around us

കൂടത്തായി കൂട്ടക്കൊല: രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ജോളി ശ്രമിച്ചെന്ന് പൊലീസ്

THE CUE

കൂടത്തായി കൂട്ടക്കൊലകേസില്‍ മുഖ്യപ്രതി ജോളി രണ്ടു കൂട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ്. ജയശ്രീയുടേയും രഞ്ചിയുടേയും പെണ്‍മക്കളെയാണ് ജോളി കൊല്ലാന്‍ ശ്രമിച്ചതെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു. പെണ്‍കുട്ടികളോട് വെറുപ്പ് കാട്ടിയിരുന്ന ആളാണ് താനെന്ന് ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഒന്നിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയ കാര്യവും ജോളി അന്വേഷണ സംഘത്തെ അറിയിച്ചു.

മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന് ജോളിയെ നിരീക്ഷിക്കാന്‍ പ്രത്യേക ജയില്‍ ഉദ്യോഗസ്ഥയെ നിയോഗിച്ചു.

ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചതിന് പിന്നില്‍ ജോളിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഷാജുവിന്റെ മൂത്ത കുട്ടിയുടെ ആദ്യ കുര്‍ബാനയ്ക്ക് വീട്ടില്‍ ഭക്ഷണ കഴിച്ച ശേഷം കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വീട്ടില് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആല്‍ഫൈന്‍ മൂന്നാം ദിവമാണ് മരിച്ചത്. ഷാജുവിന്റെ മൂത്ത മകനെ കൊല്ലാന്‍ ജോളി ലക്ഷ്യമിട്ടിരുന്നെന്നും പൊന്നാമറ്റത്ത് നിന്ന് താമസം മാറ്റിയതിനാലാണ് കുട്ടി രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വയറുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജോളിയെ ജയില്‍ അധികൃതര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ജയിലില്‍ തിരിച്ചെത്തിച്ചു. തടവില്‍ ഇവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായി അധികൃതര്‍ പറയുന്നു. നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലാണ് ജോളി.

14 വര്‍ഷത്തിനിടെ പൊന്നാമറ്റം കുടുംബത്തിലുണ്ടായ 6 മരണങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുകളടക്കം അന്വേഷണം നിരവധി വഴിത്തിരിവുകളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ജോളി ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. അതേസമയം ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിന് നല്‍കിയ നിര്‍ണായക മൊഴികള്‍ പുറത്തുവന്നു. പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്ന് ഇവര്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT