കോഴിക്കോട്ടെ ആള്‍ക്കൂട്ട ആക്രമണ വീഡിയോ ജൂലൈയിലേത്; മര്‍ദ്ദനമേറ്റ ദളിത് യുവാവ് മൊഴിനല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ്

കോഴിക്കോട്ടെ ആള്‍ക്കൂട്ട ആക്രമണ വീഡിയോ ജൂലൈയിലേത്; മര്‍ദ്ദനമേറ്റ ദളിത് യുവാവ് മൊഴിനല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ്

കോഴിക്കോട് അത്തോളിയില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ജൂലൈയിലേതെന്ന് പൊലീസ്. മര്‍ദ്ദനമേറ്റ അനീഷ് സംഭവം പൊലീസില്‍ അറിയിക്കുകയോ പരാതി നല്‍കുകയോ ചെയ്യാതിരുന്നതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവമുണ്ടായി മാസങ്ങള്‍ക്ക് ശേഷം അനീഷിന്റെ അമ്മ പരാതിയുമായി സമീപിച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റ അനീഷ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയാല്‍ കേസെടുക്കുമെന്നും അത്തോളി സബ് ഇന്‍സ്‌പെക്ടര്‍ ദ ക്യൂവിനോട് പ്രതികരിച്ചു.

അനീഷ് ഒരു സ്ത്രീയുടെ വീട്ടില്‍ പോയതുമായി ബന്ധപ്പെട്ടുണ്ടായ ഒരു അടിയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അനീഷ് മര്‍ദ്ദിക്കപ്പെട്ടു എന്നത് ശരിയാണ്. സദാചാര ആക്രമണമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണം.

അത്തോളി എസ് ഐ

നാടന്‍പാട്ട് കലാകാരനായ അനീഷ് എന്ന് യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇന്നലെ മുതലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ അസഭ്യം പറഞ്ഞ് നിലത്തിട്ട് ചവിട്ടുന്നതും മതിലില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. മര്‍ദ്ദനം നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ഇടപെടുന്ന സ്ത്രീയെ അക്രമികള്‍ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. 'അമ്മ' നാടന്‍ കലാവേദി സെക്രട്ടറിയാണ് അനീഷ് അത്തോളി.

കോഴിക്കോട്ടെ ആള്‍ക്കൂട്ട ആക്രമണ വീഡിയോ ജൂലൈയിലേത്; മര്‍ദ്ദനമേറ്റ ദളിത് യുവാവ് മൊഴിനല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ്
‘പാഡിനേക്കുറിച്ചറിയാത്ത ഗ്രാമങ്ങളുണ്ട് ഇന്ത്യയില്‍’; നാപ്കിന്‍ കൈയിലേന്തി ഗര്‍ബ നൃത്തം ചെയ്ത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

പൊലീസിന്റെ പ്രതികരണം

അനീഷ് ഒരു സ്ത്രീയുടെ വീട്ടില്‍ പോയതുമായി ബന്ധപ്പെട്ടുണ്ടായ ഒരു അടിയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അനീഷ് മര്‍ദ്ദിക്കപ്പെട്ടു എന്നത് ശരിയാണ്. പക്ഷെ അയാള്‍ ഡോക്ടറെ കാണുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല.

അനീഷിന്റെ അമ്മ പരാതി നല്‍കിയിരുന്നു. ഒരു വീട്ടില്‍ പോയപ്പോള്‍ അനീഷിനെ അടിച്ചുപരുക്കേല്‍പിച്ചു, ജാതിപ്പേര് വിളിച്ച് ആക്രമിച്ചു എന്നെല്ലാമാണ് പരാതിയില്‍. അനീഷ് സ്റ്റേഷനില്‍ നേരിട്ടുവന്ന് മൊഴി നല്‍കുകയും ആശുപത്രി രേഖകള്‍ ഹാജരാക്കുകയും ചെയ്താല്‍ കേസെടുക്കാമെന്ന് അമ്മയെ അറിയിച്ചിട്ടുണ്ട്. മൊഴി നല്‍കിയാലേ കേസെടുക്കാന്‍ പറ്റൂ. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സിഡി തന്നിരുന്നു. പക്ഷെ സിഡിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പറ്റില്ല. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തണം.

വീഡിയോയിലുള്ള സ്ത്രീയുമായി ബന്ധപ്പെടുത്തിയുള്ള ആരോപണമാണോ ആക്രമണത്തിന് കാരണമെന്ന് അറിയില്ല. റൂമറുകള്‍ അങ്ങനെയുണ്ടെങ്കിലും വസ്തുതകള്‍ അന്വേഷിക്കണം. ഒരു സ്ത്രീയുടെ ഭര്‍ത്താവും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് അനീഷിനെ മര്‍ദ്ദിച്ചിരിക്കുന്നത്. പീഡനശ്രമം നടന്നിട്ടുണ്ടോ, അനീഷും സ്ത്രീയും സുഹൃത്തുക്കളാണോ, സദാചാര ആക്രമണമാണോ എന്നെല്ലാം അന്വേഷിച്ച് തന്നെ കണ്ടെത്തണം. അനീഷ് മൊഴി നല്‍കിയാല്‍ ആര്‍ക്കെതിരെയായാലും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കോഴിക്കോട്ടെ ആള്‍ക്കൂട്ട ആക്രമണ വീഡിയോ ജൂലൈയിലേത്; മര്‍ദ്ദനമേറ്റ ദളിത് യുവാവ് മൊഴിനല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ്
‘എന്റെ അനുജനെ മരക്കഷ്ണം കൊണ്ട് തല്ലിച്ചതച്ചു’; കണ്ണൂരില്‍ ബംഗാള്‍ സ്വദേശി മരിച്ച സംഭവം ആള്‍ക്കൂട്ടക്കൊലയെന്ന് സഹോദരന്‍
കോഴിക്കോട്ടെ ആള്‍ക്കൂട്ട ആക്രമണ വീഡിയോ ജൂലൈയിലേത്; മര്‍ദ്ദനമേറ്റ ദളിത് യുവാവ് മൊഴിനല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ്
‘അവന്‍ തീവ്രവാദി ആശയമാണ് പറഞ്ഞത്’; നജ്ബുലിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് വയക്കര ജുമാ മസ്ജിദ് കമ്മിറ്റി

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in