Around us

ഈ സന്ദര്‍ഭത്തില്‍ പരാതി വന്നത് ദുരൂഹം; പരാതിയുണ്ടെങ്കില്‍ അതിജീവിത നേരത്തെ കോടതിയെ അറിയിക്കേണ്ടേ എന്ന് കോടിയേരി

അതിജീവിത ഈ സന്ദര്‍ഭത്തില്‍ കോടതിയെ സമീപിച്ചത് ദുരൂഹമെന്ന ആരോപണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അന്തരാഷ്ട്ര ചലചിത്രോത്സവത്തില്‍ അതീജീവിതയെ മുഖ്യ അതിഥിയാക്കി മികച്ച സന്ദേശം നല്‍കിയ സര്‍ക്കാരാണിത്. അത്തരമൊരു സര്‍ക്കാരിനെതിരെ എന്തിനാണ് പരാതിയെന്നും കോടിയേരി. സര്‍ക്കാര്‍ കേസ് കാര്‍ക്കശ്യത്തോടെയാണ് കൈകാര്യം ചെയ്തത്. എന്നും അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടിയേരി.

കോടിയേരി പറഞ്ഞത്

എല്ലാ കാര്യങ്ങളും കോടതി പരിശോധിക്കട്ടെ. സര്‍ക്കാര്‍ കേസ് കാര്‍ക്കശ്യത്തോടെ കൈകാര്യം ചെയ്തു. നിശ്ചയ ദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചു. ഈ കേസില്‍ ഒരു പ്രമുഖനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എല്‍.ഡി.എഫ് ആയതുകൊണ്ടാണ് അങ്ങനെയൊരു അറസ്റ്റ് ഉണ്ടായത്. യു.ഡി.എഫ് എല്ലാക്കാലത്തും ഇത്തരം ആളുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതില്‍ പ്രതിയായ ആള്‍ക്ക് ഏത് രാഷ്ട്രീയക്കാരോടാണ് ബന്ധം എന്നത് ആലുവയില്‍ അന്വേഷിച്ചാല്‍ കിട്ടും.

ആലുവ നഗരസഭ വാര്‍ഷികത്തിന് ഉദ്ഘാടകനായി ക്ഷണിച്ചത് ആരെയായിരുന്നു? അന്ന് അവിടെ നിന്ന് സെല്‍ഫിയെടുത്ത ആള്‍ ഇപ്പോള്‍ രാജ്യസഭാ അംഗമല്ലേ.

ഞങ്ങള്‍ അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ്. കുറ്റവാളികളെ തളക്കാനുള്ള കരുക്കള്‍ ആദ്യം തന്നെ നടത്തി. ആ സന്ദര്‍ഭത്തില്‍ എന്തെങ്കിലും പ്രതികരണം കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായിരുന്നോ. ഇപ്പോള്‍ തൃക്കാക്കര കണക്കാക്കികൊണ്ടുള്ള പുതിയ പ്രചരണമാണ്.

അതിജീവിതയ്ക്ക് ആരെ വേണമെങ്കിലും പബ്ലിക് പ്രോസിക്യൂട്ടറായി നിര്‍ത്താമെന്ന് പറഞ്ഞ സര്‍ക്കാരാണ്. അതിജീവിതയുടെ താത്പര്യമാണ് ഗവണ്‍മെന്റ് താത്പര്യമായി ഞങ്ങള്‍ പരിഗണിച്ചത്.

കേസിലെ പ്രതികളെ കൃത്യസമയത്ത് അറസ്റ്റ് ചെയ്തു. നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ നിയമിച്ചത്. ഏത് കാര്യത്തിലാണ് സര്‍ക്കാര്‍ വീഴ്ച വരുത്തിയത്. പ്രത്യേക വിചാരണ കോടതിയെ നിശ്ചയിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണുണ്ടായത്.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് പുതിയൊരു കേസ് വന്നത്. അതും നിര്‍ണായകമാണ്. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആത്മാര്‍ത്ഥമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട ഒരു സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ പരാതി വന്നത് ദുരൂഹമാണ്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT