Around us

കിഴക്കമ്പലത്തെ അക്രമത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

കിഴക്കമ്പലത്തെ അക്രമത്തില്‍ പ്രതികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് ഗുരുതര വകുപ്പുകള്‍ ചുമത്തി. കേസില്‍ ഇതിനോടകം അമ്പത് പേരെ അറസ്റ്റ് ചെയ്തു.

ആകെ 156 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കിയേക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ട നടപടിയും ബാക്കിയാണ്. നിലവില്‍ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്ന് തന്നെ വൈദ്യ പരിശോധ നടത്തി കോടതയില്‍ ഹാജരാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT