Around us

കാരാട്ട് ഫൈസലിന് സ്വീകരണവും ഫ്ലക്സും;വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാറ്റി

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന് കൊടുവള്ളിയിലൊരുക്കിയ സ്വീകരണം മാറ്റി. അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് സ്ഥാപിച്ചിരുന്നെങ്കിലും അതും എടുത്തുമാറ്റി. സുഹൃത്തുക്കളാണ് സ്വീകരണമൊരുക്കിയതെന്നാണ് വിശദീകരണം.

സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചു. കാരാട്ട് ഫൈസലിന് കൊടുവള്ളിയില്‍ പൗരാവലി സ്വീകരണം നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വൈകീട്ട് ആറിന് സൗത്ത് കൊടുവള്ളിയിലായിരുന്നു സ്വീകരണ ചടങ്ങ്. അവിടെ നിന്നും ആനയിച്ച് കൊടുവള്ളിയിലേക്ക് കൊണ്ടു പോകാനായിരുന്നു തീരുമാനം. കിങ് ഈസ് ബാക്ക് എന്ന ഫഌക്‌സും സ്ഥാപിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ച വ്യക്തിക്ക് സ്വീകരണം ഒരുക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പരിപാടി മാറ്റിയതും ഫഌക്‌സ് നീക്കം ചെയ്തതും.സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ച വ്യക്തിക്ക് സ്വീകരണം ഒരുക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പരിപാടി മാറ്റിയതും ഫഌക്‌സ് നീക്കം ചെയ്തതും.

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കും സ്വാധീനം ചെലുത്താന്‍ കഴിയും; ശ്രുതി രാമചന്ദ്രന്‍

ഗോൾഡൻ ജൂബിലി നിറവിൽ അബുദാബി ഇന്ത്യൻ സ്കൂൾ

SCROLL FOR NEXT