Around us

മഴക്കെടുതി: വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെൽ അന്വേഷണം തുടങ്ങി

THE CUE

മഴക്കെടുതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയാരംഭിച്ചു. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കി. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡി.ജി.പി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അവ കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അണക്കെട്ടുകള്‍ തുറക്കുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നും മറ്റുമുളള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്.

ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

കേരളം ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോൾ ചിലർ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. അത് പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു. എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുകയാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.
മുഖ്യമന്ത്രി

കനത്ത മഴയിൽ വെള്ളം പൊങ്ങുന്നതും ഉരുൾപൊട്ടലും ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് വ്യാജസന്ദേശങ്ങൾ തെറ്റിദ്ധാരണയും പരിഭ്രാന്തിയും പരത്തുന്നത്. 'നാളെ കേരളത്തിൽ ഒരിടത്തും വൈദ്യുതിയുണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു', 'എടിഎമ്മുകളിൽ പണം തീരാൻപോകുന്നു ഉടൻ പണം പിൻവലിച്ച് കൈയിൽ വെക്കുക' തുടങ്ങിയ തെറ്റായ സന്ദേശങ്ങൾ വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT